
ബെംഗളൂരു: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ ഏഴാം ക്ലസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍ , പ്രീ എല്‍ കെ ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വേണ്ടന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു പിന്നീടാണ് ഏഴാം ക്ലാസ്സ് വരെയാക്കാന്‍ തീരുമാനമായത് ,എന്നാല്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് കാണാന്‍ സാധിക്കും . ഓണ്‍ലൈന്‍ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെയുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിച്ചത് കൂടാതെ ഡി ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2