ഉത്തര കൊറിയ രോഗ പ്രധിരോധത്തിൽ ബഹുദൂരം മുന്നിൽ :കിം ജോംഗ് ഉൻ.


Spread the love

ഉത്തര കൊറിയ രോഗ പ്രതിരോധത്തിൽ ബഹുദൂരം മുന്നിൽ എന്ന വാദവുമായി കിം ജോംഗ് ഉൻ. വെള്ളിയാഴ്ച നടന്ന പോളിറ്റ് ബ്യൂറോ സമ്മേളനത്തിലാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ രോഗ വ്യാപനം പൂർണ തോതിൽ നിയന്ത്രിച്ചു എന്ന് അറിയിച്ചത്. രാജ്യത്തേക്കുള്ള കോവിഡിന്റെ കടന്നുവരവ് കൂടി പൂർണമായി തടഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ ആരോഗ്യ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, മാരകമായ ഒരു വൈറസിന്റെ വ്യാപനം തടയുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതും അഭിമാനകരമായ നേട്ടമാണെന്നും സ്റ്റേറ്റ് വാർത്ത ഏജൻസി ആയ KCNA ക്കു നൽകിയ ഔദ്യോഗിക അറിയിപ്പിൽ കിം പറയുന്നു. അമിത ആവേശങ്ങളും, ഇളവുകളും കുറയ്ക്കണമെന്നും, അതീവ ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം പൗരന്മാരോട് ആവശ്യപ്പെട്ടു.
കൊറോണ വ്യാപകമായ രാജ്യങ്ങളിൽ രണ്ടാം ഘട്ട ഇളവുകൾ വരുന്ന സാഹചര്യത്തിലും, ലോകത്ത് 10 മില്യൺ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതുമായ സാഹചര്യത്തിലാണ് വ്യഴാഴ്ച പോളിറ്റ് ബ്യുറോ സമ്മേളനം നടന്നത്. ഉത്തര കൊറിയ വിദ്യാഭാസ സ്ഥാപനങ്ങൾ തുറക്കുന്നുണ്ട് എങ്കിലും, പൊതു പരിപാടിക്കും, ആളുകൾ കൂട്ടം കൂടുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണമെന്നും ബുധനാഴ്ച ലോക ആരോഗ്യ സംഘടന അറിയിപ്പ് നൽകി.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close