കറൻസി നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിചയപ്പെടാം…


Spread the love

നമ്മൾ ദിവസവും കൈകാര്യം ചെയ്യുന്ന കറൻസി നോട്ടുകളിൽ ഏതൊക്കെ തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? പണം കൈകാര്യം ചെയ്യുന്ന എല്ലാ ഇന്ത്യൻ പൗരനും അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ നമ്മുടെ കറൻസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ടുകൾ പ്രിന്റ് ചെയ്യുമ്പോൾ നൽകുന്ന ഇത്തരം സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അറിവില്ലാതെ വരുമ്പോളാണ് പലരും നമ്മളെ വ്യാജ നോട്ടുകൾ നൽകി കൊണ്ട്‌ ചതിക്കുന്നത്. ഇത്തരം ചതികളിൽ നിന്നും രക്ഷനേടാൻ വേണ്ടിയും രാജ്യത്തുള്ള എല്ലാവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമായി ഇന്ത്യൻ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം…

എല്ലാ ഇന്ത്യൻ കറൻസിയുടെയും വാട്ടർമാർക്കായി നൽകിയിരിക്കുന്നത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രമാണ്. ഈ ചിത്രത്തോട് ചേർന്ന് കൊണ്ട് സിൽവറോ പച്ചയോ നിറത്തിൽ ഒരു സെക്യൂരിറ്റി ബാന്റ് നൽകിയിട്ടുണ്ട്. ആ ബാന്റിൽ സൂക്ഷിച്ച് നോക്കിയാൽ ഭാരത് എന്ന് ഹിന്ദിയിലും ആർ.ബി.ഐ എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്നത് കാണാം. അത്യാവശ്യം വെളിച്ചമുള്ള സ്ഥലങ്ങളിൽ വെച്ച് കൊണ്ട്‌ നോക്കിയാൽ മാത്രമേ ഈ എഴുത്ത് ദൃശ്യമാവുകയുള്ളൂ. ഇരുപത് രൂപയ്ക്ക് മുകളിലുള്ള നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന്റെ വലതുവശത്തുള്ള ബാൻഡിൽ ആ നോട്ടിന്റെ മൂല്യം അക്കത്തിൽ കാണാൻ സാധിക്കും. നമ്മുടെ കണ്ണിന് തിരശ്ചീനമായി നോട്ട് പിടിക്കുമ്പോൾ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ. ഇപ്പോൾ പുറത്തിറങ്ങുന്ന നോട്ടുകളിൽ പണം കൈമാറുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് ഗവർണറുടെ ഒപ്പ് സഹിതം നൽകിയിട്ടുണ്ട്.

കാഴ്ച്ചയ്ക്ക്‌ പരിമിതികൾ ഉള്ള ഒരു ഇന്ത്യൻ പൗരൻ എങ്ങനെയാണ് നോട്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടാവും. ഇത്തരക്കാർക്കായി റിസേർവ് ബാങ്ക് പ്രേത്യേക അടയാളങ്ങൾ നമ്മുടെ കറൻസി നോട്ടുകളിൽ നൽകിയിട്ടുണ്ട്. നോട്ടിന്റെ ഇടതുവശത്തുള്ള അശോകസ്തംഭത്തിന്റെ മുകൾ ഭാഗത്ത്‌ ചതുരം, ത്രികോണം, വൃത്തം, തുടങ്ങിയ ആകൃതിയിൽ ഒരു അടയാളം നൽകിയിട്ടുണ്ട്. ഈ അടയാളം സ്പർശിക്കുമ്പോൾ നമുക്കത് ഏത് ആകൃതിയാണെന്ന് മനസിലാക്കാൻ സാധിക്കും. 500, 2000 രൂപയുടെ നോട്ടുകളിൽ ഇത്തരം അടയാളങ്ങളുടെ കൂടെ നേർത്ത വരകളും ഉണ്ടാവും. ഏഴ് വരകൾ ഉള്ള കറൻസിയാണ് 2000 രൂപയുടേത്. അഞ്ച് വരകൾ ഉള്ളത് 500 രൂപയുമാണ്.

English summary :- safety features in indian currency notes.how blind identify currency

Read moreവരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close