
ലോകത്തെമ്പാടുമുള്ള സ്മാർട്ടഫോൺ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ ഒരു മോഡലാണ് നത്തിങ് ഫോൺ വൺ. ഫോണിനെ കുറിച്ചുള്ള പ്രഥമഘട്ട വിവരങ്ങൾ കമ്പനി പുറത്തിറക്കിയ അന്ന് തൊട്ട് വൻ സ്വീകാര്യതയാണ് നത്തിങ് ഫോണിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി പേർ ഫോണിന്റെ വിതരണത്തെ കുറിച്ചും മറ്റും അന്വേഷിക്കുന്നുമുണ്ട്. ഇപ്പോൾ നത്തിങ് ഫോൺ ഓഫ്ലൈൻ ചാനലുകൾ വഴി ഇന്ത്യയിൽ വിതരണം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി നത്തിങ് ഫോണുകൾ ജനങ്ങൾക്ക് വാങ്ങാൻ പറ്റുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നത്തിങ്ങിന്റെ വരാനിരിക്കുന്ന മോഡലുകൾ സ്വന്തമാക്കാൻ കൂടുതൽ ചാനലുകൾ ലോകത്തെമ്പാടുമായി സജ്ജീകരിക്കും എന്നാണ് കമ്പനി അറിയിച്ചത്. ‘ ഇൻവൈറ്റ് ഒൺലി പ്രീ-ഓർഡർ പാസ് ‘ സംവിധാനം വഴി ഫ്ലിപ്പ്കാർട്ടിൽ ഫോണുകൾ ലഭ്യമാകുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ വലിയ സ്വീകാര്യത നേടിയ നത്തിങ് ഫോണിന്റെ പ്രി ഓർഡർ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകളും മറ്റും ലഭിക്കാനും സാധ്യതയുണ്ട്.
ഇന്റർനെറ്റ് വേൾഡിൽ ഒട്ടനവധി റൂമറുകൾ നത്തിങ് ഫോണുമായി ബന്ധപെട്ട് ഉയർന്നുവരുന്നുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറാണ് നത്തിങ് ഫോൺ 1-ൽ ഉണ്ടാവുക. 90 ഹേർട്ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.55 ഇഞ്ച് ഫുൾ H D + OLED ഡിസ്പ്ലേയിലായിരിക്കും ഫോൺ പുറത്തിറങ്ങുക. കമ്പനി സ്വന്തമായി ഡിസൈൻ ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം വഴിയായിരിക്കും നത്തിങ് ഫോൺ പ്രവർത്തിക്കുക. ഇതിനൊപ്പം ഏറ്റവും പുതിയ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിന് കരുത്ത് പകരും. എട്ട് ജിബി റാം. 128 ജിബി ഇന്റേണൽ സ്റ്റോറേജ്, അൻപത് മെഗാ പിക്സൽ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32 മെഗാ പിക്സൽ സെൽഫി ക്യാമറ, വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4500 എം.എ.ഏഹ് ബാറ്ററി, തുടങ്ങിയവയാണ് ഫോണിന്റെ മറ്റു സവിശേഷതകൾ.
English summary:- nothing phone 1 will be available in reliance digital store and Flipkart invite only order.