നോവവാക്‌സ് എല്ലാ വകഭേദങ്ങളെയും ചെറുക്കും;90 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം


Spread the love

വാഷിങ്ടണ്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കാനൊരുങ്ങുന്ന നോവവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം.വൈറസ് വകഭേദങ്ങൾക്കെതിരെയും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലായി നടന്ന പഠനത്തിൽ 119 പ്രദേശങ്ങളിലായി 29,960 പേരിലാണ് നോവവാക്‌സിന്റെ വാക്‌സിൻ സംബന്ധിച്ച് പഠനം നടന്നത്. കോവിഡ് രോഗം
മിതമായ അളവിലും
തീവ്രമായതുമായ രോഗികളില്‍ പരീക്ഷിച്ചതിൽ
100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കിയതായും മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിട്ടുള്ളതായി കാണിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സിന്റെ വാക്‌സിൻ സ്റ്റോർ ചെയ്യുന്നതും, വിതരണം ചെയ്യുന്നതും താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ പ്രതിസന്ധിക്ക് നോവവാക്‌സ് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി
യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ അനുമതിക്കായി അപേക്ഷിക്കാനാണ് നോവവാക്‌സിന്റെ നീക്കം. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും സമാന നീക്കം നടത്തും. സെപ്റ്റംബർ അവസാനത്തോടെ 100 മില്യൺ വാക്‌സിൻ ഡോസ് നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close