നേഴ്‌സുമാര്‍ക്ക് അവസരമൊരുക്കി കുവൈത്ത് മന്ത്രാലയം


Spread the love

കുവൈത്തിലേക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാനുള്ള എംബസിയുടെ ശ്രമങ്ങള്‍ വിജയം കണ്ടു. നേഴ്‌സുമാരെ വേണമെന്ന കുവൈറ്റ്് ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം നോര്‍ക്ക അംഗീകരിച്ചു . ഇന്ത്യന്‍ എംബസി വഴിയാണ് അഞ്ഞൂറ് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് എം ഒ എച്ച് നോര്‍ക്കയുടെ സഹായം തേടിയത്. നേരത്തെ ആരോഗ്യമന്ത്രാലയത്തിലേക്ക് ആവശ്യമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു. ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഫീസായി വാങ്ങിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക വഴിയാകുന്നതോടെ സര്‍വീസ് ചാര്‍ജ് ആയി 20000 രൂപ മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെലവ് വരിക.
അതേസമയം, കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും കുവൈത്ത് പിന്‍വാങ്ങിയതിനാല്‍ റിക്രൂട്ട്‌മെന്റ് നടന്നിരുന്നില്ല. എന്നാല്‍ റിക്രൂട്ട്‌മെന്റില്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ എംബസി വഴി നോര്‍ക്ക കുവൈത്ത് മന്ത്രാലയത്തെ അറിയിച്ചതിനാലാണ് നടപടി പുനരാരംഭിച്ചത്. കഴിഞ്ഞ മാസം കുവൈത്തിലെത്തിയ നോര്‍ക്ക റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ അജിത് കാരശ്ശേരി ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍, ആരോഗ്യമന്ത്രാലയം നേഴ്‌സിങ് ഡയറക്ടര്‍ വദാ അല്‍ ഹുസൈന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close