
‘പായസം’ ഇഷ്ടമല്ലാത്തവർ എണ്ണത്തിൽ ചുരുക്കം. വ്യത്യസ്തമായി ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി പായസമായാലോ!
ധാരാളം പോഷക ഘടകങ്ങള്‍ മറ്റ് ധാന്യങ്ങളില്‍ ഉള്ളതിലധികം ഓട്സില്‍ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതാ ഓട്സ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ പായസം. മാത്രമല്ല, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പായസങ്ങളിലൊന്നാണ് ഓട്സ് പായസം. രുചികരമായ ഓട്സ് പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
ചേരുവകൾ
- ഓട്സ് – അര കപ്പ്
- ശര്‍ക്കര പാനി – മുക്കാല്‍ കപ്പ്
- ഈന്തപ്പഴം, കശുവണ്ടിപരിപ്പ്, കിസ്മിസ്,ബദാം- 100 ഗ്രാം
- പാല് -1ലിറ്റർ
- ഏലക്ക -6
ശർക്കര ചേർക്കാത്തവർക്ക്
- മിൽക്ക് മേയ്ഡ് – 2 വലിയ സ്പൂൺ
- പഞ്ചസാര – 1 കപ്പ്
പാകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ ഒരു വലിയ സ്പൂൺ നെയ്യൊഴിച്ച്, ഓട്സ് മൂത്ത് പോകാതെ വറുത്തെടുക്കുക . നിറം മാറി വരുമ്പോള്‍, അതിലേക്ക് പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്ത് കുറുകി വരുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കുക. അടുപ്പില്‍ നിന്നും വാങ്ങി വച്ച ശേഷം ഒരു വലിയ സ്പൂൺ നെയ്യൊഴിച്ച് കശുവണ്ടി പരിപ്പ്, കിസ്മിസ്, ബദാം എന്നിവ വറുത്തു ഇതിലേക്ക് ചേര്‍ക്കാം. രുചികരമായ ഓട്സ് പായസം റെഡി. ശർക്കര ചേർക്കാൻ ഇഷ്ടമില്ലാത്തവർക്ക്, ഒരു കപ്പ് പഞ്ചസാര ചേർത്താൽ മതിയാകും. കുറച്ച് കൂടുതൽ രുചി കിട്ടുന്നതിന്, 2 സ്പൂൺ മിൽക്മെയ്ഡ് കൂടി ചേർക്കാവുന്നതാണ്.
കൊളസ്ട്രോള്‍ കുറയ്ക്കുന്ന മാന്ത്രിക ധാന്യമാണ് ഓട്സ്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം, മലബന്ധം എന്നിവ നിയന്ത്രിക്കാനും ഓട്സ് സഹായിക്കുന്നു. എന്നിരുന്നാലും ഓട്സ് കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാൽ, ഇതുപോലെ പായസം തയ്യാറാക്കി നോക്കൂ…. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപെടുമെന്നതിൽ യാതൊരു സംശയവും വേണ്ട.
Read also : പായസത്തിന് ബോളി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2