ഇ–ഇരുചക്ര വാഹനങ്ങളുടെ ഭാവി ഒലയുടെ പുതിയ സെല്ലിലൂടെ


Spread the love

 

2 ശതമാനം മാത്രമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ 80 ശതമാനമാകുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.  ഇന്ത്യയിലെ ആദ്യ ലിഥിയം അയൺ സെൽ വികസിപ്പിച്ച് ഒല ഇലക്ട്രിക്.  എൻഎംസി 2170 എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച ലിഥിയം – അയൺ സെൽ നിക്കൽ – മാംഗനീസ് – കൊബാൾട്ട് ഓക്സൈഡിന്റെ സങ്കരമാണ്.   എൻഎംസി ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത ഇവ  സോളർ ചാർജിങ് ഉപയോഗിക്കാൻ ശേഷിയുള്ളതാണെന്നതാണ്.  5000 മുതൽ 7000 സൈക്കിൾ വരെ ആയുസ്സുള്ള എൻഎംസി ബാറ്ററികൾ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. ഒല എസ്1 പ്രോ ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിർമിച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനാൽ തന്നെ ഭാവിയിൽ ഒല ഇന്ത്യൻ വിപണിയിലെത്തിക്കുന്ന വാഹനങ്ങൾക്ക് ഈ ബാറ്ററി വലിയ ഗുണം ചെയ്യും.  ഇന്ത്യയിലെ പ്രവചനാതീതമായ കാലാവസ്ഥയും വ്യത്യസ്ത താപനിലകളും പഠിച്ച ശേഷം നിർമിച്ച ബാറ്ററിയായതിനാൽ കൂടുതൽ കണ്ടീഷനിങ് ലഭിക്കും.   ആനോഡ് വശത്ത് ഗ്രാഫൈറ്റും സിലിക്കണും കാഥോഡ് ഭാഗത്ത് എൻഎംസി ഓക്സൈഡും ഉപയോഗിക്കുന്ന സെല്ലിൽ 21700 സെല്ലുകൾ ഉണ്ടെന്നാണ് സൂചന.

 

ഭാരക്കുറവും കൈകാര്യം ചെയ്യുന്നതിലുള്ള ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ ശേഷിയും ഉയർന്ന കരുത്ത് ശേഖരവും ഉൾപ്പെട്ട ലിഥിയം അയോൺ ബാറ്ററിയുടെ വിലയാണ് കമ്പനികളെ ഇതിൽ നിന്ന് അകറ്റി നിർത്തിയിരുന്നത്.   ഔഡി ഇ–ട്രോൺ, ബിഎംഡബ്ല്യു ഐ3, നിസാൻ ലീഫ് എസ്–പ്ലസ് തുടങ്ങിയ ലോകോത്തര ഇലക്ട്രിക് കാറുകളിൽ ഉൾപ്പെടെ എൻഎംസി ബാറ്ററികളാണ് ഉപയോഗിക്കുന്നത്.    ബാറ്ററി ചാർജ് ചെയ്യുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ അനിയന്ത്രിതമായി തീപിടിക്കുന്ന സംഭവത്തിനു പിന്നിൽ കണ്ടെത്തിയിട്ടുള്ള തെർമൽ റണ്‍വേ എന്ന പ്രതിഭാസത്തെ നിയന്ത്രിക്കാൻ പുതിയ ബാറ്ററിക്കു പ്രാപ്തിയുണ്ട്. വിലക്കുറവുള്ള ഇറക്കുമതി ബാറ്ററികൾ പലപ്പോഴും ആവശ്യമായ പഠനം നടത്താതെ നിർമിക്കുന്നവയാണ്    പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതാതദ്ദേശീയമായി ബാറ്ററി നിർമിക്കുന്നതിലൂടെ നിർമാണ–വില കുറവുകളും കാലാവസ്ഥ അറിഞ്ഞുള്ള നിർമാണവും സാധ്യമാകും.   2023 മുതൽ തമിഴ്നാട് കേന്ദ്രമാക്കിയ പ്രവർത്തിക്കുന്ന ജിഗാ ഫാക്ടറിയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനാണ് നീക്കം.

 

 

 

Read also… കടലിലെ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തിന്നുതീർക്കാൻ ഒരു റോബോ ഫിഷ്.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close