പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചുക്കൊണ്ട് വീണ്ടും കളം പിടിക്കാൻ ഓല. എസ് വൺ പ്രൊ ഇലക്ട്രിക് സ്കൂട്ടറിൽ പുതിയ അപ്ഡേറ്റുകൾ ലഭിച്ചുതുടങ്ങി.


Spread the love

ഓല ഇലക്ട്രിക്സ്‌ അവതരിപ്പിച്ച എസ്-വൺ പ്രൊ  ഇലക്ട്രിക് സ്‌കൂട്ടറിനായി മൂവ് ഓപ്പറേറ്റിങ് സിസ്റ്റം 2.0 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഓലയുടെ ഭാഗത്ത്‌ നിന്നും   സ്കൂട്ടറിനായി ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് റിലീസ് ആകുന്നത്. ഒ.ടി.എ ( ഓൺ ദി എയർ ) വഴിയാണ് കമ്പനി അപ്ഡേറ്റുകൾ നൽകുന്നത്. മൂവ് ഒഎസ് 2.0 സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് പിന്നാലെ ഓല എസ് 1 പ്രോയിൽ ഇപ്പോൾ ഒട്ടനവധി പുതിയ ഫീച്ചറുകൾ ലഭ്യമായിട്ടുണ്ട്.

നോർമൽ, സ്‌പോർട്‌സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലായിരിന്നു ഓല എസ് 1 പ്രോ ആദ്യം ലഭ്യമായിരുന്നത്. എന്നാൽ പുതിയ മൂവ് ഒഎസ് 2.0 അപ്‌ഡേറ്റിനുശേഷം സ്കൂട്ടറിന് പുതിയ റൈഡിങ് മോഡായ ഇക്കോ മോഡും ലഭിക്കുന്നുണ്ട്. പുതിയ  ഇക്കോ മോഡ് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ച് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. സാധാരണ റൈഡിങ് മോഡുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, ഒരു ചാർജിന് ഇരുപത് കിലോമീറ്ററോളം കൂടുതൽ  റേഞ്ച് നൽകാൻ ഇക്കോ മോഡിന് കഴിയും.

സ്കൂട്ടറിൽ രണ്ട് സ്‌പീക്കറുകൾ ഘടിപ്പിക്കാൻ ഓല മുമ്പേ തീരുമാനമെടുത്തിരുന്നു. എന്നാൽ അവ പ്രവർത്തിപ്പിച്ചുകൊണ്ട് കോളുകൾ, പാട്ടുകൾ തുടങ്ങിയവ കേൾക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ പുതിയ അപ്ഡേറ്റിൽ ബ്ലൂതൂട്ട് കണക്റ്റിവിറ്റി കൂടി കൊണ്ടുവന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ വഴി സ്കൂട്ടറിന്റെ സ്പീക്കർ കണക്ട് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഓൺ ബോർഡ്‌ നാവിഗേഷൻ സിസ്റ്റവും പുതിയ അപ്ഡേറ്റ് വഴി സ്കൂട്ടറിൽ ലഭിക്കുന്നുണ്ട്.

സ്കൂട്ടറിലെ ഇക്കോ മോഡ് ഒഴികയുള്ള എല്ലാ റൈഡിങ് മോഡിലും ക്രൂയിസ് കണ്ട്രോൾ ഇനേബിൾ ചെയ്യാൻ ഇനി മുതൽ സാധിക്കും. വാഹനത്തിന്റെ വേഗത 20kmph നും 80kmph നും ഇടയിലാണെങ്കിൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എസ് വൺ പ്രൊയുമായി കണക്ട് ചെയ്ത മൊബൈൽ ഉപയോഗിച്ച് സ്കൂട്ടർ ലോക്ക് ചെയ്യാനുള്ള സംവിധാനവും പുതിയ അപ്ഡേറ്റിൽ ഓല ഒരുക്കിയിട്ടുണ്ട്.

English summary:- ola electric scooter s1 pro users will get their first ota os update

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close