ഓണം…. സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ ക്യാംപെയ്ന്‍ പടരുന്നു


Spread the love

ജാതിമതഭേദമന്യേ മലയാളികള്‍ കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. എന്നാല്‍ ഓണത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായ് നടന്നു കൊണ്ടിരിക്കുകയാണ്. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജന്മദിനം കൂടിയായ ഓണം വാമന ജയന്തിയായി അവതരിപ്പിക്കാനുള്ള ശ്രമം ഇതില്‍ പെട്ടതാണ്. ഓണം ഹൈന്ദവരുടെ മാത്രം ആഘോഷമാണെന്നാണ് ചില പക്ഷം ആള്‍കാര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെ കേരളത്തിന്റെ മതേതരത്വത്തിനു കോട്ടം തട്ടാന്‍ ഉള്ള സാധ്യതയും ഏറി വരികയാണ്.
മുമ്പൊരിക്കല്‍ അമിത് ഷാ ഓണത്തിന് വാമന ജയന്തി ആശംസിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആണ് വാമന ജയന്തി ആശംസയുമായി വിവാദ രംഗത്ത് ചെക്കേറിയത്.
ഇതിനിടെയാണ് വാമനനെ ചതിയന്‍ എന്നു വിളിച്ചുകൊണ്ടുള്ള ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് വരുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിവ് കാണിക്കാതിരുന്ന മഹാബലിയെ ആണു നമ്മള്‍ ആഘോഷിക്കുന്നത്. അല്ലാതെ അദ്ദേഹത്തെ ചതിച്ച വാമനനെ അല്ല. വാമനനെ ചതിയന്‍ എന്നു വിളിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിനെതിരെ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
പിന്നാലെ, ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ് എന്ന രീതിയിലുള്ള ട്വിറ്റെര്‍ ക്യാംപെയ്‌നും ആരംഭിച്ചു. മറ്റു മതക്കാര്‍ ഹിന്ദു മതസ്ഥരെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാദങ്ങള്‍ ഉയര്‍ന്നതിനിടയില്‍ തോമസ് ഐസക്കിന്റെതു ക്രിസ്ത്യന്‍ പേര് ആണെന്നു ചൊല്ലിയും വര്‍ഗീയത പരത്തി. എന്തൊക്കെ പറഞ്ഞാലും ഓണം എല്ലാ മലയാളികളും കൊണ്ടാടുന്ന ആഘോഷമാണെന്നും മലയാളികളെ മതത്തെ ചൊല്ലി തമ്മില്‍ അടിപ്പിക്കാനുള്ള ശ്രമം ഫലവത്താവുകയില്ലെന്നു മുള്ള അഭിപ്രായങ്ങളും ഏറെയാണ്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close