കരുത്തന്മാരിലെ കരുത്തനായി OnePlus 10T 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു


Spread the love

വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ മൂൺസ്റ്റോൺ ബ്ലാക്ക്, ജെയ്ഡ് ഗ്രീൻ എന്നീ കളർ വേരിയന്റുകളിലാണ് വിപണിയിലേക്ക് വരുന്നത്.  മൂന്ന് വേരിയന്റുകളിലാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ബേസ് മോഡൽ. 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷൻ , 16 ജിബി റാം, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഹൈഎൻഡ് മോഡൽ വരുന്നത്.  സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസിയുടെ ഉൾക്കരുത്തിനൊപ്പം  150 വാട്ട് സൂപ്പർവൂക്ക് ചാർജിങ് വേഗവും ശേഷിയേറിയ ഗെയിമിങ് ഫീച്ചറുകളും വൺപ്ലസ് 10ടി 5ജിയുടെ ഹൈലൈറ്റ് ഫീച്ചറുകളാണ്.  ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് ഓക്സിജൻ ഒഎസ് 12.1ലാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.  അഡ്രീനോ 730 ജിപിയുവും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.   സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസിയാണ് വൺപ്ലസ് 10ടി 5ജിയുടെ ഹൃദയം.  തങ്ങളുടെ പുതിയ കൂളിങ് സിസ്റ്റം ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ കൂളിങ് സംവിധാനമാണെന്നാണ് കമ്പനി പറയുന്നത്. നീണ്ട ഗെയിമിങ് സെഷനുകൾക്കിടയിൽ ഫോൺ ഓവർഹീറ്റ് ആകാതിരിക്കാൻ നെക്സ്റ്റ് ജെൻ 3ഡി കൂളിങ് സിസ്റ്റവും (2.0) വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നു.   അത് പോലെ തന്നെ 360 ഡിഗ്രി ആന്റിന സിസ്റ്റവും സ്മാർട്ട് ലിങ്കും ഗെയിമിങ്, നെറ്റ്വർക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഇത്തരം 15 ആന്റിനകളാണ് ഡിവൈസിൽ ഉള്ളത്.  ഹൈപ്പർബൂസ്റ്റ് ഗെയിം എഞ്ചിനും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്.  എഐ പവേർഡ് സ്മാർട്ട് ചാർജിങാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നത്.

5 ജി സ്പെക്ട്രം ലേലത്തിന് വിരാമം. ഒക്ടോബർ മുതൽ കണക്ഷനുകൾ നൽകാൻ തീരുമാനം.

4,800 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 160 വാട്ട് പവർ അഡാപ്റ്ററും ടൈപ്പ് സി കേബിളും ഡിവൈസിന് ഒപ്പം ലഭിക്കും. അതിവേഗ ചാർജിങിനിടെ ഫോൺ ചൂടാകാതിരിക്കാനും മറ്റുമായി ബാറ്ററി ഹീലിങ് ടെക്നോളജി തുടങ്ങിയ ധാരാളം ഫീച്ചറുകളും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 2412×1080 പിക്സൽസ് റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. 394 പിപിഐ, 360 ഹെർട്സ് ഹാർഡ്വെയർ ടച്ച് റെസ്പോൺസ് റേറ്റ്, 720 ഹെർട്സ് സോഫ്റ്റ്വെയർ ടച്ച് റെസ്പോൺസ് റേറ്റ്. എച്ച്ഡിആർ 10 പ്ലസ് എന്നീ ഫീച്ചറുകളും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.  ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്.

510 കിമീ വരെ ഓടാന്‍ സാധിക്കുന്ന R22 എവറസ്റ്റ്  ഇ- സൈക്കിള്‍

50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് ( 1/1.56 ഇഞ്ച്) ഇക്കൂട്ടത്തിലെ ഹൈലൈറ്റ് ക്യാമറ. ഒഐഎസ്, ഇഐഎസ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും പ്രൈമറി സെൻസർ ഫീച്ചർ ചെയ്യുന്നു. 119.9 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും 4 സെന്റീമീറ്റർ ഷൂട്ടിങ് ഡിസ്റ്റൻസ് ഉള്ള 2 മെഗാ പിക്സൽ മാക്രോ ക്യാമറയും റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്. 16 മെഗാ പിക്സൽ സെൽഫി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു.  വൺപ്ലസ് 10ടി 5ജിയ്ക്കായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് ആറ് മുതലാണ് സ്മാർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്.

Read also… നമ്മുടെ ഭൂമി പഴയ പോലെയൊന്നും അല്ല  ഇപ്പോൾ കറക്കം ഇത്തിരി വേഗത്തിലാണ്

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close