
ഈ മാറിവന്ന കാലഘട്ടത്തില്‍ ഓണ്‍ ലൈന്‍ പഠനസാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ അത് എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോജനപ്രദമാകുമെന്നത് ഏവരുടെയും മനസ്സിലെ ചിന്തയാണ്. നമ്മുടെ തന്നെ നാട്ടിന് പുറങ്ങളില്‍ ഒതിങ്ങിക്കൂടുന്ന സ്ത്രീകളെ തന്നെ എടുത്തുനോക്കാം. അവര്‍ അങ്ങനെ ഒതിങ്ങിക്കൂടാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് തുടര്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതുകൊണ്ടാണ്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നെ അവര്‍ വീട്ടിലെ അടുക്കളകളില്‍ ഒതിങ്ങിക്കൂടും. ബസിലുംമറ്റും യാത്രചെയ്ത് പഠനം തുടരാനുള്ള സാഹചര്യമില്ലാത്തതാകാം ഒരു കാരണം. മറ്റൊന്ന് പെണ്‍കുട്ടികളെ ഒറ്റയ്ക്ക് ദൂരസ്ഥലങ്ങളില്‍ അയച്ച് പഠിപ്പിക്കാനുള്ള മാതാപിതാക്കളുടെ പേടി കാരണവുമാകാം. ഇങ്ങനെ പലപല കാരണങ്ങളാല്‍ പഠനം മുടങ്ങിയ സ്ത്രീകള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. കൂടാതെ പ്രാരാബ്ദങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഉള്ള യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിനേടി സ്വന്തം കാര്യം നോക്കി ഇരിക്കുന്നവര്‍. ഇങ്ങനെയുള്ളവരുടെ മനസ്സില്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ തുടര്‍ന്ന് പഠിച്ച് ഉന്നത ജോലി കരസ്തമാക്കാമായിരുന്നു എന്ന ചിന്ത ഉണ്ടാും. അത്തരക്കാര്‍ക്ക് ഏറ്റവും പ്രയോജനപ്രധമായ ഒന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം.
ചെയ്യുന്ന ജോലിയോടൊപ്പം തന്നെ പഠനവും നടക്കുമെന്നത് നല്ല കാര്യമല്ലേ. എന്നാല്‍ പഠനങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നോക്കേണ്ട പ്രധാന കാര്യമാണ് തുടരാന്‍ പോകുന്ന കോഴ്സ് തനിക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നത്. ധാരാളം അംഗീകൃതസ്ഥാപനങ്ങളും അതിലുപരി വ്യാജന്മാരും ഉണ്ടെന്നത് പഛയായ പരമാര്‍ത്ഥമാണ്. നല്ലത് ഏതെന്ന് തിരിച്ചറിഞ്ഞ് ആ സ്ഥാപനത്തില്‍ പഠനം തുടരണം.
ഓണ്‍ ലൈന്‍ പഠനങ്ങളില്‍ ഇന്ത്യയില്‍ പ്രധാനമായി അംഗീകൃതമായത് യു.ജി.സിയാണ്.ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കാന് യു.ജി.സി തീരുമാനിച്ചു കഴിഞ്ഞു. ഇത് രാജ്യത്തെ വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത് തീര്‍ച്ചയാണ്.എന്‍ജിനീയറിങ്, മെഡിസിന് എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്സുകള്‍ക്കും അംഗീകാരം നല്‍കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്സിറ്റികള്‍ക്ക് ഇത്തരം കോഴ്സുകള്‍ നടത്താന്‍ അനുമതി നല്‍കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്സുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കുക. ഇതിനുള്ള ചട്ടങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്‍ അറിയിച്ചു.
നിലവില്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് യു.ജിസിയോ, സര്‍ക്കാരുകളോ അംഗീകാരം നല്‍കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ എ പ്ലസ് അംഗീകാരമുള്ള യുണിവേഴ്സിറ്റികള്‍ക്കാണ് ഓണ്‍ ലൈന്‍ കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുക. മറ്റു യൂണിവേഴ്സിറ്റികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ അംഗീകാരം നേടിയാല്‍ അനുമതി ലഭ്യമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചിട്ടുള്ളത്. സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നതിന് യു.ജി.സി. അപേക്ഷ ക്ഷണിച്ചു.
വിവരസാങ്കേതിക വിദ്യയുടെ ഫലം പ്രയോജനപ്പെടുത്തി നിരവധി വിദേശ സര്‍വ്വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. എം ഒ സി (മൂവ് ഓണ്‍ ടു ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സസ്) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. അമേരിക്കയിലെ ഹാവാര്‍ഡ്, സ്റ്റാന്‍സ് ഫോര്‍ഡ് , ഫ്ളോറിഡ ഇന്റര്‍നാഷണല്‍ തുടങ്ങിയ വിദേശ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ വഴിയുളള വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കോഴ്സുകളില്‍ ഏതു ബിരുദധാരിക്കും ചേരാവുന്ന മാനേജ്മെന്റ് , കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് , സോഷ്യല്‍ സയന്‍സ്, ഡെവലപ്മെന്റ് സയന്‍സ്, തുടങ്ങിയ കോഴ്സുകളുണ്ട്. നാട്ടിലിരുന്നുകൊണ്ട് ബിരുദവും ബിരുദാന്തര ബിരുദവും സ്വന്തമാക്കാം എന്നതാണ് ഇതിന്റെ ഗുണം. ഇതിനു നല്കുന്ന അംഗീകാരം നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് പോലും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വഴിയൊരുക്കും.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2