ഓൺലൈൻ ഷോപ്പിങ് ഇനി കൂടുതൽ സുരക്ഷിതത്തോടെ.


Spread the love

1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ നിരവധി പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ‘ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019’ നിലവിൽ വന്നിരിക്കുന്നത്. പുതിയ ഉപഭോകൃത നിയമമനുസരിച്ച് ഉപഭോക്‌താവിനാണ് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത്. ജൂലൈ 19-നാണ് ഈ നിയമം നിലവിൽ വന്നത്. അതായത് ഇനി ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ മികച്ചതാക്കാം. ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലത്ത് ഇ-കൊമേഴ്സ് മേഖല ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.
മാന്യമല്ലാത്ത കച്ചവടരീതി തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതു വഴി ക്യാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്നതും ഇനി നടക്കില്ല. മാത്രമല്ല, എല്ലാ ഓൺലൈൻ സൈറ്റിലും പരാതികൾ പരിഹരിക്കാനുളള ഓഫീസർ ഉണ്ടായിരിണം. ഒപ്പം തന്നെ വില്പനയെക്കുറിച്ചുള്ള പൂർണ്ണമായ വിശദാംശങ്ങൾ നൽകുകയും വേണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ വിശദാംശങ്ങളും അതിന്റെ രേഖയും കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയും ഇനി മുതൽ നടക്കില്ല. ഓൺലൈൻ ഷോപ്പിങ്ങിൽ പരാതിയുണ്ടെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നിടത്ത് തന്നെ പരാതി നൽകണമെന്ന വ്യവസ്ഥ മാറി പകരം ഉപഭോക്താവിന് പരാതി ഓൺ ലൈനിൽ നൽകാൻ കഴിയും. ലോക് ഡൗൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് സംബന്ധിച്ചുള്ള പരാതികൾ കോടതി കേട്ട് വിലയിരുത്തിയിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചു തുടങ്ങും.

ഓൺലൈൻ ഷോപ്പിങ് നടത്തി തിരികെ എടുക്കില്ലെന്നത് ബില്ലിൽ എഴുതിയത് കൊണ്ട് ഇനി കാര്യമില്ല. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ അത് തിരികെയെടുത്തിരിക്കണം. എന്നാൽ ഇപ്പോഴും ഇ. കൊമേഴ്സ് സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഈ രീതി നടപ്പാക്കിയിരുന്നത്. എന്നാലിനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. കൂടാതെ ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാർ ഇനി മുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതാണോ ഉത്പന്നമെന്ന് ഉറപ്പാക്കാൻ അവർക്കും ബാധ്യതയുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു പ്രശ്നം നേരിട്ടാൽ അവരും കോടതിയിൽ കയറേണ്ടിവരും.

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close