
തിരുവനന്തപുരം: കോവിഡ് 19 ബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ ആയതോടെ അടച്ച സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയ്ക്കുശേഷം എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് തീരുമാനിച്ചേക്കും. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും. ഒരേസമയം എത്രപേര്‍ക്ക് പ്രവേശനം അനുവദിക്കാം എന്ന കാര്യത്തിലെല്ലാം ഇന്ന് തീരുമാനമാകും.
ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. ഇവിടുത്തെ മതമേധാവികളുമായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണം എന്ന നിലപാടിലാണ് പ്രതിപക്ഷം. സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ മടിക്കുകയാണെന്ന് കെ.മുരളീധരന് എംപി കുറ്റപ്പെടുത്തിയിരുന്നു. പ്രോട്ടോക്കോള്‍ പാലിച്ചു ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ. ശബരിമലയില്‍ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാല്‍ മതിയെന്നും മുരളീധരന് പറഞ്ഞു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2