പരിമിത സ്ഥല സൗകര്യത്തിൽ മികച്ച ഒരു സംരംഭം തുടങ്ങാം


Spread the love

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായതും, വളരെ കുറഞ്ഞ സ്ഥലപരിമിതിയിൽ തുടങ്ങാവുന്നതുമായ ഒരു സംരംഭമാണ് “അലങ്കാര മത്സ്യകൃഷി”.വർധിച്ചുവരുന്ന അലങ്കാര മൽസ്യങ്ങളുടെ ഡിമാൻഡ്, ഈ കൃഷിയെ വിജയകരമാക്കുന്നു. വളരെ കുറഞ്ഞ മുതൽ മുടക്കിൽ, അലങ്കാര മത്സ്യകൃഷി ആരംഭിക്കാം. നേരംപോക്കായി തുടങ്ങിയ മീൻവളർത്തലിലൂടെ, ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കുന്ന ധാരാളം പേർ ഇതിനുദാഹരണമാണ് ആണ്.

താല്പര്യം ഉള്ള ഏതൊരാൾക്കും, വളരെ എളുപ്പത്തിൽ അലങ്കാര മത്സ്യകൃഷി തുടങ്ങാം. കുറഞ്ഞ കായികാദ്ധ്വാനം മതി എന്നത് ഈ സംരംഭത്തിന്റെ ഒരു മേന്മയാണ്. വീടിനോട്‌ ചേർന്നും, മട്ടുപ്പാവിലും ഒക്കെയായി മീൻ വളർത്തലിനുള്ള ടാങ്കുകൾ സജ്ജീകരിക്കാം. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിനു വേണ്ടി കോൺക്രീറ്റ് ടാങ്കുകളും, ഗ്ലാസ്‌ ടാങ്കുകളും ഉപയോഗിക്കാം. വായുസഞ്ചാരം ഉള്ള സ്ഥലമായിരിക്കണം കോൺക്രീറ്റ് ടാങ്കുകൾ തയ്യാറാക്കാൻ തിരഞ്ഞെടുക്കേണ്ടത്. മീൻ വളർത്താനുള്ള ടാങ്കിനു പുറമെ, പ്രജനനത്തിനായി, ബ്രീഡിങ് ടാങ്കും പ്രത്യേകം നിർമ്മിക്കേണ്ടതുണ്ട്. സ്ഥലസൗകര്യത്തിന് അനുസരിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്ന മീനുകളുടെ എണ്ണവും, ടാങ്കുകളുടെ വലിപ്പവും ക്രമീകരിക്കാം. വ്യത്യസ്ത മീനുകൾ, വ്യത്യസ്ത സ്വഭാവസവിശേഷത പുലർത്തുന്നവയായതുകൊണ്ട് വളർത്താൻ ഉദ്ദേശിക്കുന്ന മീനുകളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയ ശേഷം മാത്രം, മത്സ്യകൃഷി ആരംഭിക്കുക.

മത്സ്യകൃഷി ആരംഭിക്കുമ്പോൾ, ഓർത്തിരിക്കേണ്ട ഒന്നാണ് “നല്ല വായു, നല്ല ഭക്ഷണം” തുടങ്ങിയവയെല്ലാം. ശരിയായ അളവിൽ ഓക്സിജൻ ലഭ്യത ഫിഷ് ടാങ്കുകളിൽ എപ്പോഴും ഉറപ്പാക്കേണ്ടത് ഏറെ അനിവാര്യമാണ്. ഇതിനായി എയറേറ്റർ ടാങ്കുകളിൽ ഘടിപ്പിക്കാം. . മീൻവളർത്തലിനെ ലാഭത്തിലേക്ക് എത്തിക്കുന്ന ഒന്നാണ്, അവയ്ക്കുള്ള ഭക്ഷണം തിരഞ്ഞെടുക്കൽ. ഏറെ ചിലവ് വരുന്ന, പാക്കറ്റ് ഫിഷ് ഫുഡിന് പകരം, ഉപയോഗിക്കാവുന്ന BSF ലാർവകൾ പോലുള്ള ലൈവ് ഫുഡ്‌ നിർമാണരീതികൾ, കർഷകർക്ക് പ്രയോജനപ്പെടുത്താം. ഇതിലൂടെ ഭക്ഷണത്തിന് ചിലവാക്കേണ്ടി വരുന്ന പണം ലാഭമാകുന്നു. കൃത്യമായ ഇടവേളകളിൽ ടാങ്ക് വൃത്തിയാക്കുന്നതിലൂടെ ജീവജലത്തിലെ അമോണിയയുടെ അംശം കൂടുന്ന സാഹചര്യം ഒഴിവാക്കാം. ഇത്തരത്തിൽ, ടാങ്കിൽ നിന്നും നീക്കം ചെയ്യുന്ന മൽസ്യങ്ങളുടെ വിസർജ്യം കലർന്ന വെള്ളം, ചെടികൾക്കും മറ്റുമൊഴിക്കുന്നത്, ചെടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നൈട്രേറ്റ് അമ്ലങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നു.

ഗപ്പി, മോളി, ഓസ്കാർ, ഡിസ്കസ്, കോയി കാർപ്പ്, ഗൗരാമി, ഏയ്ഞ്ചൽ തുടങ്ങി ധാരാളമിനം അലങ്കാര മൽസ്യങ്ങൾ ഇന്ന് വിപണിയിലുണ്ട്. വിശ്വസ്തരായ കർഷകരിൽ നിന്നോ, ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്നോ, മികച്ച ഇനം മത്സ്യ കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. പുതിയ ഒരു സംരംഭമായി അലങ്കാര മത്സ്യകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന കർഷകർക്ക്, കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള, “ഓർണമെന്റൽ ബാക്ക് യാർഡ് റീയറിങ് യൂണിറ്റി”ന്റെ സഹായവും ലഭിക്കുന്നതാണ്.

കുട്ടികൾ മുതൽ പ്രായമായവർ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് അലങ്കാര മത്സ്യങ്ങൾ. അതുകൊണ്ട് തന്നെ, ഇവയ്ക്ക് മാർക്കറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. കൂടാതെ, സോഷ്യൽമീഡിയ വഴിയും അലങ്കാര മൽസ്യങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താൻ സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വ്യത്യസ്തയിനം മീനുകളെ പറ്റിയും,അവയുടെ ബ്രീഡിങ്ങിനെ പറ്റിയും അറിയാൻ തുടർപോസ്റ്റുകൾ വായിക്കുക.

Read also: മനം കവരുന്ന “പടയാളി മത്സ്യങ്ങൾ” അഥവാ “ഫൈറ്റർ മത്സ്യങ്ങൾ”

 

ഈ വാർത്ത നിങ്ങൾക് പ്രയോജനപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി “എക്സ്പോസ്‌ കേരള”യുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close