പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന്


Spread the love

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച് രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം ഒരു സ്ഥിരം സമിതിക്ക് രൂപ നല്‍കും. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പുതിയ സംവിധാനം നിലവില്‍ വരും വരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതി തുടരും. ബി നിലവറ തുറക്കുന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. നിലവറ തുറക്കുന്നത് ക്ഷേത്ര ആചാരങ്ങള്‍ക്ക് എതിരാണ് എന്നാണ് കോടതിയില്‍ രാജകുടുംബം അറിയിച്ചത്. ഈ അപ്പീലും കോടതി സ്വീകരിച്ചിട്ടുണ്ട്.ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വാദം കേട്ടശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിധി പറയാന്‍ മാറ്റിയത്.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.2011 മേയ് മാസത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കെടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുന്‍ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ കോടതി തള്ളുകയായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിച്ചു. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നായിരുന്നു രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ പ്രതികരണം.
വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ലോകത്ത് 1.30 കോടി പിന്നിട്ട് 
കോവിഡ് കേസുകൾ
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/covid-update-5/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close