ദാവൂദ് പാകിസ്ഥാനിൽ: 88 തീവ്രവാദി സംഘടനകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.


Spread the love

ഇന്ത്യക്കാരനും, മുംബൈയിൽ ജനിച്ചു വളർന്ന കൊടും കുറ്റവാളിയും, അധോലോക രാജാവും, പിടികിട്ടാ പുള്ളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ഉണ്ട് എന്ന് പാകിസ്ഥാൻ അംഗീകരിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (F.A.T.F) ൽ നിന്നും രക്ഷ നേടുവാനാണ് പാകിസ്ഥാന് ഇത് അംഗീകരിക്കേണ്ടി വന്നത്. 1993 ൽ  ബോംബെയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമും, ഐക്യരാഷ്രസഭ തീവ്രവാദികളായി മുദ്രകുത്തിയ തീവ്രവാദികൾക്കും താവളമടിക്കുവാനുള്ള  സൗകര്യം പാകിസ്ഥാൻ ചെയ്തു   കൊടുക്കുന്നുണ്ട്  എന്ന്, ഈ മാസം ആദ്യം ഇന്ത്യ യു.എൻ സുരക്ഷ സമിതിയെ അറിയിച്ചിരുന്നു. ദാവൂദിന്റെ ഡി- കമ്പനി എന്ന പേരിൽ തുടങ്ങിയ സംഘടന തുടക്കത്തിൽ സ്വർണ കള്ളക്കടത്തും, വ്യാജ കറൻസി നിർമ്മാണത്തിലും ആയിരുന്നു മുഴുകിയിരുന്നത് എങ്കിലും പിന്നീട് ഇതൊരു തീവ്രവാദ സംഘടന ആയി മാറുകയായിരുന്നു. 1993 ൽ ദാവൂദ് പിന്നണി പ്രവർത്തകൻ ആയിരുന്ന ബോംബെയിലെ ബോംബ് സ്‌ഫോടനത്തിൽ 250 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും, കൂടാതെ തന്നെ കോടികളുടെ നഷ്ടം ഇന്ത്യയ്ക്ക്  ഉണ്ടാകുകയും ചെയ്തിരുന്നു. 

               പാകിസ്ഥാന്റെ വിദേശകാര്യ വകുപ്പ്, നിയമാനുസൃത നിയന്ത്രണ ക്രമം അനുസരിച്ചു പുറത്ത് വിട്ട പട്ടികയിൽ 88 തീവ്രവാദികളുടെ പേരുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ദാവൂദ് ഇബ്രാഹിമിനോട്  ഒപ്പം  ലഷ്കർ- ഇ-തൊയ്ബ തലവൻ ഹാഫിസ് സെദ്, ലഷ്കറിന്റെ ഓപ്പറേഷൻ തലവൻ സാക്കിർ റഹ്മാൻ ലാക്ക്ഷ്വി, ജെയ്ഷ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ എന്നിവരും ഉൾപ്പെടുന്നു. 1993 ലെ  മുംബൈ  സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ദാവൂദ് ഇബ്രാഹിം വർഷങ്ങളായി പിടികിട്ടാ പുള്ളി ആയി തുടരുകയാണ്. ദാവൂദ് പാകിസ്ഥാനിൽ ഉണ്ട് എന്ന് പല തവണ ഇന്ത്യ ആരോപണം  ഉന്നയിച്ചു എങ്കിലും, പാകിസ്ഥാൻ ഇതെല്ലാം നിഷേധിക്കുകയായിരുന്നു. 

                നിലവിൽ പാകിസ്ഥാൻ നൽകിയ വിവരങ്ങൾ അനുസരിച്ചു, ദാവൂദിനെ സംബന്ധിക്കുന്ന കാര്യങ്ങൾ Q.Di- 135 എന്ന സീരിയൽ നമ്പറിൽ ആണ് സുരക്ഷ സമിതിയ്ക്ക് കൈ മാറിയത്. ദാവൂദിന്റെ പാസ്‍പോർട് നമ്പർ, കറാച്ചി, ക്ളാഫ്റ്റൺ  എന്നിവിടങ്ങളിൽ ഉളപ്പടെയുള്ള മേൽവിലാസവും തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന സുരക്ഷാ രേഖകളാണ് കൈമാറിയിട്ടുള്ളത്. 

               എന്നാൽ ഇസ്ലാമാബാദിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സെപ്റ്റംബറിൽ വരുന്ന എഫ്.എ.ടി.എഫ് എന്ന കടമ്പ കടന്നു കിട്ടുവാൻ വേണ്ടി മാത്രമാണ് പാകിസ്ഥാൻ ഈ രേഖകൾ എല്ലാം സുരക്ഷ സമിതിയ്ക്ക് കൈ മാറിയത്. കഴിഞ്ഞ 2 വർഷങ്ങളായി എഫ്.എ.ടി.എഫ് ന്റെ സൂഷ്മ പരിശോധനയിലാണ് പാകിസ്ഥാൻ. എഫ്.എ.ടി.എഫ്  ന്റെ ’27 പോയിന്റ് ആക്ഷൻ പ്ലാൻ’ ന്റെ പകുതി മാത്രമേ പൂർത്തിയാക്കുവാൻ പാകിസ്ഥാന് കഴിഞ്ഞിട്ടുള്ളൂ. എന്നാൽ പാകിസ്ഥാന്റെ ഈ പട്ടികയിൽ ദാവൂദിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്നും ചില അഭ്യൂഹങ്ങൾ പരക്കുന്നു.  

               1993 മുതൽ അനൗദ്യോഗികമായി പാകിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് താവളമാക്കിയിരുന്നു . എന്നാൽ ഇപ്പോൾ ആദ്യമായി ആണ് പാകിസ്ഥാൻ ഇത് അംഗീകരിക്കുന്നത്. എഫ്.എ.ടി.എഫ് ന്റെ ‘ഗ്രേ പട്ടികയിൽ’ നിന്നും പുറത്ത് വരുവാൻ വേണ്ടി പാകിസ്ഥാൻ 88 നിരോധിത തീവ്രവാദി സംഘടനകൾക്കും, അതിന്റെ നേതാക്കൾക്കും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. 

Read also: ബോംബെയിൽ വളർന്ന “ആഗോള ഭീകരൻ” .

തീവ്രവാദികളുടെ പേടി സ്വപ്നം: അജിത് ഡോവൽ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close