പാലക്കാട്‌ ഇന്ന് 19 കോവിഡ് കേസ് -ആശങ്ക കനക്കുന്നു


Spread the love

പാലക്കാട്‌ :കനത്ത ആശങ്കകൾക്കിട നൽകി പാലക്കാട്‌ഇന്ന് 19 കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തു. ഇതോടെ കാസർകോടിനും കണ്ണൂരിനും പിറകെ ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട്‌ ചെയ്യുന്ന ജില്ലയായി പാലക്കാട്‌ മാറി. ജില്ലയിൽ ഇപ്പോൾ 45 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് രോഗം നിർണ്ണയിക്കപെട്ടവരിൽ 12 പേർ ഇതര സംസ്ഥാനത്തിൽ നിന്നു എത്തിയവരാണ്. 2 പേർ വിദേശത്തു നിന്ന് വന്നവരും 2 പേർക്ക് സമ്പർക്കം വഴിയും ആണ് രോഗം പിടിപെട്ടിരിക്കുന്നത്. കൂടാതെ 3 ആരോഗ്യപ്രവർത്തകർക്കു കൂടി രോഗം സ്ഥിതീകരിച്ചത് കടുത്ത ആശങ്കകൾ ഉയർത്തുന്നു. പക്ഷെ വ്യകുലപ്പെടാൻ ഒന്നും ഇല്ലെന്നും കൂടുതൽ പരോശോധനകൾ നടത്തുന്നതാണ് കൂടുതൽ കേസ് റിപ്പോർട്ട്‌ ചെയ്യാൻ കാരണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.വാളയാർ ചെക്ക് പോസ്റ്റിൽ ദിനം പ്രതി ആയിരത്തിലേറെ ഇതര സംസ്ഥാനവാസികളാണ് എത്തുന്നത്. ഇവർക്കെല്ലാം പ്രാഥമിക പരിശോധന നടത്തിയ ശേഷം പാലക്കാട്ടെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയും അവിടെ നിന്ന് എല്ലാവരെയും 14 ദിവസത്തെ ക്വാറന്റൈനിലേക്കു മാറ്റുകയുമാണ് ചെയ്യുന്നത്. റെഡ് സോണിൽ നിന്ന് വരുന്ന രോഗലക്ഷണമില്ലാത്തവരെയും പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ പാലക്കാട്‌ ജില്ല ആശുപത്രി, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനനകൾ നടത്തുന്നത്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close