പപ്പായ :ഗുണമേറിയതും വരുമാന മാർഗവും


Spread the love

 

കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ.ഫോളിക് ആ‍സിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ ,വിറ്റാമിൻ-സി, വിറ്റാമിൻ‌-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു.ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ.

ഉപയോഗങ്ങൾ

പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ.

*മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

*ദഹന സംബന്ധമായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.

*കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു.

* ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാർത്ഥമാണിത്.

*പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ഉത്പന്നമാണ് ടൂട്ടി-ഫ്രൂട്ടി.

*നല്ലൊരു കൃമിനാശിനിയാണ്‌.

*പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.

*ഡെങ്കിപ്പനിക്ക് (പ്ളേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടാൻ) പപ്പായയുടെ തളിരിലകൾ ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു.

*പപ്പായ ഇല രക്തയോട്ടം വര്ദ്ധിപ്പിക്കുന്നതിനും രക്തകോശങ്ങളുടെ വളർച്ചക്കും സഹിക്കുന്നു.

*പച്ച പപ്പായ ഇട്ടു തിളപിച്ചവെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.

*ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനത്തിനും നല്ലതാണ്.

* പപ്പായ കുരു അരച്ച് ലേപനം ചെയ്താൽ പുഴുക്കടി ശമിക്കും.

* വിരകളെ അകറ്റാൻ പപ്പായയുടെ കുരു തേനിൽ ചേർത്ത് കഴിച്ചാൽ മതി.

* വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം ചെയ്യും.

* ആർത്തവം ക്രമമല്ലാത്ത സ്ത്രീകൾക്ക് ഒരാഴ്ച തുടർച്ചയായി പപ്പായ കഴിച്ചാൽ ആർത്തവം ക്രമത്തിലാകും.

* പപ്പായക്കുരു ലിവർ സിറോസിസ് സുഖപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ട്.

പപ്പായ കൃഷി :സ്വയംതൊഴിൽ

ഇന്ന് ഇന്ത്യയുടെ വാണിജ്യപ്രാധാന്യമുളള പഴങ്ങളില്‍ നാലാംസ്ഥാനമാണ് പപ്പായക്കുളളത്. പപ്പായയുടെ വാണിജ്യ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനം മണിപ്പൂരിനാണ്. തമിഴ്‌നാട്ടിലും മറ്റും പപൈന്‍ എന്ന വിലകൂടിയ എന്‍സൈം എടുക്കുവാനായി പപ്പായമരം തോട്ടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. ഒട്ടനവധി വ്യവസായ ആവശ്യങ്ങൾക്കും പപ്പായ ഉപയോഗിക്കാറുണ്ട്.
വർഷം മുഴുവൻ കായ്കൾ സമൃദ്ധമായി തരുന്ന ചെടിയാണ് പപ്പായ. വീട്ടുവളപ്പിൽ കൃഷി ചെയ്യാനും അതുപോലെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ യോജിച്ച വിളവാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് തൈകൾ വച്ചു പിടിപ്പിക്കാൻ ഉത്തമം.

ഒരു മീറ്റർ വീതിയിൽ അരയടി പൊക്കത്തിൽ
പണകൾ ഒരുക്കിയോ ചെറിയ പോളിത്തീൻ ബാഗുകളിലോ വിത്തുപാകാവുന്നതാണ്.
പാകമായ പഴത്തിൽ നിന്നും വിത്തെടുത്ത് കഴുകി ചാരത്തിൽ കലർത്തി ഉണക്കിയ ശേഷം പാകാം. എന്നാൽ റെഡ് ലേഡി പപ്പായ നമുക്ക് പാകമായ പഴത്തിന്റെ അരിയിൽനിന്നു വളരാൻ ഉള്ള സാധ്യത കുറവാണ്. ഇതിനായി നല്ലൊരു തൈ നഴ്സറി നിന്നും വാങ്ങുന്നതാനുത്തമം. 40നും -50 നും ഇടയിൽ ആണ് തൈകളുടെ വില.

തൈകൾക് വെള്ളം ആവശ്യാനുസരണം നനച്ചുകൊടുക്കണം.രണ്ട് മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്. രണ്ട് മീറ്റർ അകലത്തിൽ അര മീറ്റർ ആയതിൽ സമചതുര കുഴികളിൽ വേരുകൾ പൊട്ടാതെ മാറ്റി നടുക. വെള്ളംകെട്ടി നിൽക്കാത്ത സ്ഥലം തിരഞ്ഞെടുക്കണം.

വർഷത്തിൽ രണ്ടുതവണ ഒരു കുട്ട ചാണകവും അര കിലോ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ഇട്ടു കൊടുക്കുന്നത് നല്ലതാണ്. നട്ട് ആറു മാസം മുതൽ വിളവു കിട്ടി തുടങ്ങും.
50kg പപ്പായ ഉണ്ടായാൽ കുറഞ്ഞത് 1000 രൂപ വരെ ലഭിക്കും. 200- 300 രുപയോളം ചിലവ് വന്നാലും ലാഭമേ ഉള്ളു. പപ്പായ വളർത്തിയാൽ വിൽക്കാൻ വല്യ പ്രയാസമില്ല ജ്യൂസ്‌ ഷോപ്പിൽ, പച്ചക്കറി കടകളിൽ, മാർക്കറ്റ് എന്നുവിടങ്ങളിൽ സുഖമായി വില്കാവുന്നതാണ്.

ഇപ്പോൾ വിദേശ ജോലിക്കുള്ള സാധ്യതകൾ കുറഞ്ഞുവരുന്നതിനാൽ ഇനി കൃഷിയിലേക്കു തിരിച്ചുപോക്ക് മാത്രമേ ഇനി മലയാളികൾക്ക് മുന്നിലുള്ളൂ. കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർക്ക് പാട്ടത്തിനു സ്ഥലമെടുത്തു ചെയ്യാവുന്നതാണ്. വിദേശരാജ്യങ്ങളിലെ ജോലി സാധ്യത കുറഞ്ഞു വരുന്നതിനാൽ വ്യവസായിക അടിസ്ഥാനത്തിൽ യന്ത്രവൽകൃത കൃഷി നടത്തുകയാണെങ്കിൽ കൃഷി ലാഭകരമായി നടത്താനാകും.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close