പാരാഗ്ലൈഡിങ്ങിനിടയില്‍ കൂട്ടിയിടിച്ച് നിലത്തുവീണ് യുവതിക്ക് ദാരുണാന്ത്യം


Spread the love

പാരാഗ്ലൈഡിങ്ങിനിടയില്‍ കൂട്ടിയിടിച്ച് നിലത്തു വീണ് യുവതിക്ക് ദാരുണാന്ത്യം. മെക്‌സിക്കോ സിറ്റിയിലെ ജനത്തിരക്കേറിയ പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലെ ബീച്ചില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരു പാരച്യൂട്ടുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഉര്‍സുല ഹെര്‍ണാണ്ടസ് (47) എന്ന യുവതിയാണ് ദാരുണമായി മരിച്ചത്. ഇവര്‍ മെക്‌സിക്കോ സിറ്റി സ്വദേശിനിയാണ്. ആകാശത്തുനിന്നും 50 അടി താഴ്ചയിലാണ് ഇരുവരും വീണത്.
കൂട്ടിയിടിയെ തുടര്‍ന്ന് നിലത്തുവീണ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും ചേര്‍ന്ന് പാരച്യൂട്ടുകള്‍ വാടകയ്ക്ക് എടുത്താണ് പറക്കാനിറങ്ങിയത്.
പാരാഗ്ലൈഡിങ്ങിനായി കരാറില്‍ ഒപ്പു വയ്ക്കുമ്‌ബോള്‍ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്ബനി ഉത്തരവാദികളായിരിക്കില്ലെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനായ ജ്വാന്‍ പെരസ് ആണ് സംഭവത്തിന്റെ ചെറു വിവരം ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. അപകടത്തില്‍പെട്ട മറ്റൊരാള്‍ ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ ആസ്വദിക്കാനെത്തിയവരാണ് പാരാഗ്ലൈഡിങ്ങില്‍ ഏര്‍പെട്ടതെന്നും ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ ഗുരുതരമായനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും മാധ്യമപ്രവര്‍ത്തകനായ ജ്വാന്‍ പെരസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close