മുറ്റത് തണലായി പാഷൻ ഫ്രൂട്ട്.


Spread the love

കേരളത്തിൽ കാണപ്പെടുന്ന ഒരു ഫലം ആണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച് രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും ധൂമ (പർപ്പിൾ) നിറത്തിലുള്ളതും. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. ഇതിന്റെ പൂക്കൾക്കും കായ്കൾക്കും വലിപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും കൂടുതലായിരിക്കും. പച്ച നിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്.

ഔഷധഗുണങ്ങൾ

*പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുവാൻ സഹായിക്കും. ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്.

*രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്‌. ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു.

*വൈറ്റമിൻ ബി-യുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന്‌ ഇത് നല്ല ഔഷധമാണ്.

*വില്ലൻ ചുമയ്ക്ക് പഴത്തിന്റെ നീര് നല്ലതാണ്.

*പാഷൻ ഫ്രൂട്ട് ജ്യൂസ്‌ ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചിൽ പോലുള്ള ആരോഗ്യ പ്രശനങ്ങൾക്ക്‌ നല്ലൊരു ഒറ്റമൂലിയാണ്.

*ശരീരത്തിലെ നാഡി ഞരമ്പുകൾക്ക് വിശ്രമം നൽകുന്നു.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

* ഇതിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് ചെറുക്കുന്നു.

* ഉയർന്ന രക്ത സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കുന്നു.

* സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

* മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

* ശ്വാസകോശ രോഗങ്ങൾക്ക് ഫാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

* വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ പ്രതിരോധ ശക്തി കൂട്ടുന്നു.

* ഇതിൽ കാണപ്പെടുന്ന ബീറ്റാ കരോട്ടിനുകൾ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു.

*പാഷന്‍ ഫ്രൂട്ടിന്റെ ഉണങ്ങിയ പൂക്കളിട്ട് തിളപ്പിച്ചെടുക്കുന്ന വെള്ളം വേദനസംഹാരിയായി പലരാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

കൃഷി രീതി

പാഷൻ ഫ്രൂട്ട് രണ്ടുത്തരത്തിലാണ് ഉള്ളത്. മഞ്ഞ നിറത്തിലും പർപ്പിൾ നിറത്തിലും. മഞ്ഞക്ക് ഉത്തമം സമതല പ്രദേശങ്ങളും പർപ്പിൾനു പ്രദേശങ്ങളാണ് ഉത്തമം. ഈ വള്ളിച്ചെടികളുടെ വിത്ത് മുളപ്പിച്ച തൈകൾ നടുന്നതാണ് ഉചിതം.
വിത്തിന്റെ ആവരണം വളരെ കട്ടികൂടിയതാണ്. ആയതിനാല്‍ രണ്ട് ദിവസത്തോളം വിത്തുകള്‍ വെള്ളത്തില്‍ മുക്കിവച്ച് നഴ്‌സറിയില്‍ പാകി മുളപ്പിച്ചെടുക്കാവുന്നതാണ്. 10 – 20 ദിവസങ്ങള്‍ക്കകം വിത്ത് മുളച്ചു വരും. മുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവയെ പോളിബാഗുകളിലേക്ക് മാറ്റാവുന്നതാണ്. ഏതാണ്ട് 25 സെന്റിമീറ്ററില്‍ കൂടുതല്‍ വലുപ്പമാകുമ്പോള്‍ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്.

രണ്ടടി നീളവും രണ്ടടി വീതിയുള്ള കുഴികളിൽ ഒരു കിലോഗ്രാം കുമ്മായമിട്ടു മണ്ണുമായി കലർത്തനം. 10 – 20 ദിവസത്തിനകം വിത്ത് മുളച്ചു വരും. 10- 15 ദിവസങ്ങൾക്കുശേഷം ചാണകപ്പൊടിയും മേൽമണ്ണും ഇട്ട് കുഴി നിറാക്കണം. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം. മെയ്-ജൂൺ മാസങ്ങളിലും സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലും ആണ് ഫാഷൻഫ്രൂട്ട് പൂക്കുന്നത്. അനുകൂലസാഹചര്യങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ തണ്ടും ഇലകളും എട്ടാം മാസം മുതല്‍ പതിനൊന്നാം മാസം വരെ നന്നായി വലിപ്പം വച്ച് തുടങ്ങുകയും പിന്നീട് വളര്‍ച്ച സാവധാനമാവുകയും ചെയ്യുന്നു. അഞ്ചാം മാസം മുതല്‍ പന്ത്രണ്ടാം മാസം വരെ ധാരാളമായി ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഒന്‍പതാം മാസം മുതല്‍ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. പാഷന്‍ ഫ്രൂട്ടിന്റെ വേരുപടലങ്ങള്‍ ഏഴാം മാസം വരെ സാവധാനം വളരുന്നു. അതിനു ശേഷം പത്താം മാസം വരെ അതിവേഗം വളര്‍ന്ന് പടരുകയും, പിന്നീട് സാവധാനത്തിലാകുകയും ചെയ്യുന്നു. വേരുപടലത്തിന്റെ വളര്‍ച്ചയുടെ രീതിയില്‍ തന്നെയാണ് പോഷക മൂല്യങ്ങളുടെ ആകീരണവും. ഏഴാം മാസം വരെ കാര്യമായ രീതിയില്‍ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നില്ലെങ്കിലും അതിനുശേഷം വലിയ തോതില്‍ മണ്ണില്‍ നിന്നും പോഷക മൂല്യങ്ങള്‍ ആഗീരണം ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് നൈട്രജന്‍, പൊട്ടാസ്യം, കാത്സ്യം, മാന്‍ഗനീസ് മുതലായവ.

കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വിത്ത് മുളപ്പിച്ച തൈകൾ കൃഷിക്കായി ഉപയോഗിക്കുക.

2. പഴുത്ത് പാകമായ പാഷൻഫ്രൂട്ട് മാത്രമേ വിത്ത് പാകുമ്പോൾ എടുക്കാവൂ.

3. വിത്ത് എളുപ്പത്തിൽ മുളക്കാൻ ഒരു ദിവസം നാരങ്ങാനീരിൽ ഇട്ടുവയ്ക്കുക.

4. ചെടിവളർന്നാൽ പന്തൽ ഒരുക്കണം. ഇവയ്ക്ക് ഏകദേശം ആറ് – ഏഴ് വർഷത്തെ ആയുസ്സ് ഉണ്ടാവും.

5.നല്ല ചൂടും, സാന്ദ്രതയുമുള്ള കാലാവസ്ഥയാണ് പാഷന്‍ ഫ്രൂട്ട് കൃഷിക്ക് ഉത്തമം.

6.വലിയ കാറ്റിന്റെ ശല്യമില്ലാത്ത എട്ടു ശതമാനം വരെ ചരിവുള്ള സ്ഥലങ്ങളാണ് പാഷന്‍ഫ്രൂട്ട് കൃഷിക്ക് തിരഞ്ഞെടുക്കാൻ.

7.പാഷന്‍ ഫ്രൂട്ട് നടുന്നതിന് ഒന്നോ, രണ്ടോ മാസം മുമ്പായി നിലം ഒരുക്കേണ്ടതാണ്. നിലത്തുള്ള കാടുകളും, പള്ളകളും നീക്കി നന്നായി ഉഴുത് ചാണകം, കമ്പോസ്റ്റ്, പച്ചിലവളം മുതലായവ ചേര്‍ത്ത് ഒരുക്കുന്നത് വളരെ നല്ലതാണ്.

8. പന്തലിടുന്നതിനായി നാല് – അഞ്ച് മിറ്റര്‍ അകലത്തില്‍ കാലുകളിട്ട് ആവശ്യത്തിന് കട്ടിയുള്ള കമ്പികളുപയോഗിച്ച് നന്നായി വലിച്ചുകെട്ടി പന്തലിടുക.

9.പന്തല്‍ ശക്തമായ കാറ്റിനെയും മഴയേയും അതിജീവിക്കാന്‍ പോന്നതായിരിക്കണം.

പാഷന്‍ ഫ്രൂട്ട് പഴം നേരിട്ടും, ജ്യൂസായും ഉപയോഗിക്കാം. നല്ല വിളവെടുപ്പും ഉള്ള ഒരു ചെടിയിൽ നിന്നുതന്നെ 10 കിലോയിൽ കൂടുതൽ പഴങ്ങൾ ലഭിക്കും.

ജ്യൂസും, ജെല്ലിയും, സ്ക്വാഷുമുണ്ടാക്കാൻ അത്യുത്തമമാണ് ഫാഷൻഫ്രൂട്ട്. വിവിധ തരം സാലഡുകൾ, ഐസ്ക്രീമുകൾ, സർബത്തുകൾ, ശീതള പാനീയങ്ങൾ ഉണ്ടാകാനും ഉപയോഗിക്കുന്നു. കൃഷിവകുപ്പിന്റെ നെല്ലിയാമ്പതി ഫാം ഫാഷൻ ഫ്രൂട്ട് കൃഷിക്ക് പ്രസിദ്ധമാണ്.

പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ കൃഷിചെയ്യുന്നത് ആദായത്തിനും ആരോഗ്യത്തിനും അഭികാമ്യമാണ്. മാത്രമല്ല ഗ്രാമപ്രദേശത്തുള്ള തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ദായകവും, വ്യവസായ വളര്‍ച്ചക്ക് സഹായകവുമാണ്. ഇങ്ങനെ നമ്മുടെ ഭക്ഷ്യ ആരോഗ്യ, തൊഴില്‍ സുരക്ഷക്ക് പാഷന്‍ ഫ്രൂട്ട് പോലെയുള്ള നൂതന വിളകള്‍ വളരെ അധികം സഹായിക്കുന്നു.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close