പശുക്കള്‍ക്കായി 50 കോടി… രാജ്യത്തെ പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്


Spread the love

‘പശുസഞ്ജീവനി’ പദ്ധതിക്കു വേണ്ടി കേന്ദ്രബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 50 കോടി രൂപയാണ്. ആധാര്‍ മാതൃകയില്‍ പശുക്കള്‍ക്കു തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന പദ്ധതിയാണ് ‘പശുസഞ്ജീവനി’. രാജ്യത്തെ നാലു കോടി പശുക്കള്‍ക്കാണ് 12 അക്ക നമ്പര്‍ നല്‍കുന്നത്. ഇനം, പ്രായം, ശരീരവലിപ്പം, നിറം, കൊമ്പിന്റെയും വാലിന്റെയും പ്രത്യേകതകള്‍, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവയുള്‍പ്പെടുന്ന പോളിയൂറിത്തീന്‍ ടാഗ് പശുവിന്റെ ചെവിയിലാണു ഘടിപ്പിക്കുക. ഒരു കാര്‍ഡിന് 8–10 രൂപ ചെലവുവരും.

ഇതിനായി ഏകീകൃത തിരിച്ചറിയല്‍ (യുഐഡി) സാങ്കേതികവിദ്യ കേന്ദ്ര കാര്‍ഷിക വകുപ്പിനു കൈമാറിക്കഴിഞ്ഞു. കന്നുകാലി പരിപാലനത്തിനും മല്‍സ്യകൃഷിക്കുമായി 10,000 കോടി രൂപ ഇത്തവണ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നതാണു പശുസഞ്ജീവനി പദ്ധതി. രാജ്യത്തെ കന്നുകാലി ജനുസ്സിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലനത്തിന് 200 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. പശുക്കള്‍ക്കു പുറമേ എരുമകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close