മലായാളികള്‍ക്ക് അഭിമാനിക്കാം… ഇരുപത്തിരണ്ടുകാരന് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്


Spread the love

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മലയാളിയുവാവിന് അമേരിക്കയില്‍ നിന്നും പേറ്റന്റ്. വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യയ്ക്ക് അയ്യന്തോള്‍ സിവില്‍ ലെയിന്‍ പുലിക്കോട്ടില്‍ ചിമ്മന്‍വീട്ടില്‍ ഗെബിന്‍ മാക്‌സിയെന്ന ഇരുപത്തിരണ്ടുകാരനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തെ അധ്വാനംകൊണ്ടു സാങ്കേതികവിദ്യയ്ക്കു പൂര്‍ണരൂപം നല്‍കിയതോടെയാണു പേറ്റന്റ് ലഭിക്കുന്നത്. മൈലേജ് 20 മുതല്‍ 50% വരെ കൂടുന്ന ഈ സാങ്കേതികവിദ്യയില്‍ വാഹന എഞ്ചിന്‍ പുറംതള്ളുന്ന പുക 60% കുറയുമെന്നതും പ്രത്യേകതയാണ്.
ഫ്യുവല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ പ്രത്യേകരീതിയില്‍ കൂട്ടിച്ചേര്‍ത്താണ് മൈലേജ് കൂട്ടാന്‍ യുഎസില്‍ ഗവേഷണം നടത്തുന്നത്. ആഗോള ടാക്‌സി ശൃംഖലയായ ഊബറിനു പണമിറക്കിയവരിലൊരാളായ ഡേവിഡ് കോഹന്റെ ‘ടെക്സ്റ്റാര്‍സ്’ കമ്ബനി ഗെബിന്റെ ഗവേഷണത്തിനു ഫണ്ട് നല്‍കിയിട്ടുണ്ട്.
ചെന്നൈ വെറ്റ്‌സ് വിദ്യാശ്രം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ് ‘ഇന്റഗ്രേറ്റ് ലീനിയര്‍ പാരലല്‍ ഹൈബ്രിഡ് എഞ്ചിന്‍’ എന്ന ആശയം ഗെബിന്റെ മനസില്‍ ഉദിക്കുന്നത്. പിന്നീടു യുഎസിലെ കോളറാഡോയിലെ ബോള്‍ഡറില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍ അവിടെവച്ചു ഡേവിഡ് കോഹനെ കണ്ടുമുട്ടിയതാണു ജീവിതത്തില്‍ വഴിത്തിരിവായത്. കംപ്യൂട്ടര്‍ സയന്റിസ്റ്റ് ജോണ്‍ ബോള്‍മാനുമായി ചേര്‍ന്നു ‘മാഗ്ലെവ് മോട്ടോഴ്‌സ്’ രൂപീകരിച്ചു ഗവേഷണം തുടര്‍ന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close