പവഗാഡ സോളാർ പാർക്ക്‌ : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രൊജക്റ്റ്. മേഖലയിലെ തൊഴിലവസരങ്ങൾ.


Spread the love

പലവിധ ഊർജസ്രോതസ്സുകൾക്കായുള്ള മനുഷ്യരുടെ തിരച്ചലിൽ കണ്ടെത്തിയ നാഴിക കല്ലാണ് സൗരോർജം. പിന്നീടങ്ങോട്ട് സൂര്യനിൽ നിന്നും ലഭിക്കുന്ന ഊർജത്തെ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ലോകരാജ്യങ്ങളുടെ പലതരത്തിലുള്ള ശ്രമങ്ങളാണ് നാം കണ്ടത്. ലോകവ്യാപകമായി സോളാർ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ട് സൗരോർജം പല ആവിശ്യങ്ങൾക്ക് വേണ്ടി ലോകരാജ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. നമ്മുട രാജ്യത്തും ഇത്തരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സോളാർ പാർക്കാണ് കർണാടകയിലെ പവഗാഡയിൽ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാർ പ്ലാന്റാണ് ഇത്. കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള തുംകൂർ ജില്ലയിലാണ് പാവഗാഡ സോളാർ പാർക്ക്‌ സ്ഥിതിചെയ്യുന്നത്. രണ്ട് ജിഗാ വാട്ട് സോളാർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് ശക്തിസ്ഥല എന്ന പേരുകൂടിയുണ്ട്.

കർണാടക സോളാർപവർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.എസ്.പി.ഡി.സി.എൽ) ഈ പദ്ധതി വികസിപ്പിച്ചത്. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും കർണാടക റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ലിമിറ്റഡും കൂടിചേർന്നുകൊണ്ടുള്ള സംരംഭമാണ് അത്. ഒട്ടാകെ 16.5 ബില്യൺ രൂപയുടെ നിക്ഷേപം ഈ പദ്ധതിക്കായി നടത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് എന്ന വിശേഷണത്തിലായിരുന്നു പദ്ധതി രൂപമെടുത്തത്. അതിനുശേഷം, 2019 ഡിസംബറിൽ എസ്.ബി എനർജിയുടെ നൂറ് മെഗാവാട്ട് കമ്മീഷനിങ് കൂടി ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായി പവഗാഡ മാറുകയായിരുന്നു.

പവഗാഡ സോളാർ പാർക്ക് മൊത്തം 13,000 ഏക്കർ (53km²) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നുണ്ട്. പവഗാഡയിലെ വള്ളൂർ, ബാലസമുദ്ര, തിരുമണി, രായച്ചാർലു, ക്യതഗനാചാർലു എന്നീ ഗ്രാമങ്ങളിലാണ് പവഗാഡ പാർക്ക്‌ നിലകൊള്ളുന്നത്. ഈ സോളാർ പദ്ധതിയുടെ വികസനത്തിനായി 11,000 ഏക്കറിലധികം ഭൂമി പാട്ടം അടിസ്ഥാനത്തിൽ സ്വന്തമാക്കികൊണ്ട് കെ.എസ്.പി ഡി.എൽ ഭൂവുടമകളുമായി കരാർ ഉണ്ടാക്കിയിരുന്നു. 25 വർഷത്തേക്കാണ് പാട്ടക്കരാർ ഉണ്ടാക്കിയത്. ഈ സോളാർ പാർക്കിനെ ഇരുനൂറ്റിയമ്പത് മെഗാവാട്ട് ശേഷിയുള്ള എട്ട് വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഈ എട്ട് സെക്ഷനുകളെ അൻപത് മെഗാവാട്ട് വീതമുള്ള അഞ്ച് ബ്ലോക്കുകളായും തിരിച്ചിട്ടുണ്ട്. അസൂർ പവർ, എസ്.ബി എനർജി, ഫോർട്ടം, ടാറ്റ പവർ റിന്യൂവബിൾ എനർജി തുടങ്ങിയ കമ്പനികൾ ഇത്തരം വിഭാഗങ്ങളുമായി പങ്കാളിത്തം വഹിക്കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ധാരാളം തൊഴിലവസരങ്ങൾ സംസ്ഥാനത്തുടനീളം ഉണ്ടായിട്ടുണ്ട്. ദിവസംതോറും വളർന്നുകൊണ്ടിരിക്കുന്ന മേഖലയായ സോളാറിൽ ഒട്ടനവധി സാധ്യതകൾ സ്വദേശത്തും വിദേശത്തും ഉയർന്നുവരുന്നുണ്ട്. വ്യവസായ മേഖലയ്ക്ക് പുറമെ സാധാരണക്കാരും സൗരോർജത്തെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി ഉയർന്നുവരുന്ന വൈദ്യുതി ബില്ലാണ് ഓരോ സാധാരണക്കാരനെയും സോളാർ പ്ലാന്റുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. വീടുകളിൽ ഇത്തരം സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ന് സർക്കാർ സബ്‌സിഡികൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സോളാർ മേഖലയെ ആരും ഒരു സാമ്പത്തികഭാരമായി കാണുന്നില്ല. പ്രധാനമായും നാല് മേഖലയിലാണ് സോളാറുമായി ബന്ധപ്പെട്ട ജോലികൾ ലഭിക്കുന്നത്. മാനുഫാക്ച്ചറിങ്, സിസ്റ്റം ഡിസൈനിങ്, പ്രൊജക്റ്റ്‌ ഡെവലപ്പ്മെന്റ്, ഇൻസ്റ്റാളേഷൻ എന്നിവയാണ് അവ. ഇത്തരം ജോലി മേഖലയിൽ പ്രവർത്തിക്കാൻ ഉയർന്ന സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നും അറിവുകൾ കൈവരിക്കേണ്ടതുണ്ട്. പഠനം പൂർത്തിയായാൽ ഉടനെ തന്നെ ഒട്ടനവധി രാജ്യങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കാറുണ്ട്.

സോളാർ പവർ യൂണിറ്റുകൾ കൂടിവരുന്നതിനൊപ്പം തന്നെ സോളാർ പവർ സിസ്റ്റം ടെക്നീഷ്യന്മാർക്കും, എൻജിനിയർമാർക്കും ജോലി സാധ്യതകൾ ഉയർന്നു വരുന്നുണ്ട്. വരുന്ന കാലങ്ങളിൽ ടെക്‌നിഷ്യൻമാർക്കും, എൻജിനിയർമാർക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു മേഖലയായിരിക്കും സോളാർ പവർ സിസ്റ്റത്തിൻറ്റേത് എന്ന് പല പഠനങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. S.S.L.C, മുതൽ എൻജിനീയറിങ് വരെ പഠിച്ച ഏതൊരാൾക്കും അനായാസം പഠിക്കാവുന്ന ഒരു ഷോർട്ട് ടെർമ് ജോബ് ട്രെയിനിങ് കോഴ്‌സാണ് സോളാർ പവർ ട്രെയിനിങ്. സോളാർ പവർ മേഖലയിൽ ട്രെയിനിങ് നൽകുന്നതോടൊപ്പം 100% പ്ലേസ്മെൻറ്റും ഉറപ്പ് നൽകുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് I.A.S.E. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ വെബ്സൈറ്റായ www.iasetraining.org സന്ദർശിക്കുക. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപ്പെടുക http://wa.me/917025570055

English summary:- largest solar power plant in the world: pavagada . Opportunities in solar field

Read alsoഫോൺ റിപ്പയർ ചെയ്യാൻ നൽകുമ്പോൾ ഇനി ഡാറ്റാകളെ കുറിച്ച് ആശങ്കപ്പെടേണ്ട. റിപ്പയർ മോഡുമായി സാംസങ് രംഗത്ത്.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close