ഫോട്ടോയെടുക്കാന്‍ ഹെലിക്യം പോരാ… ഞാന്‍ തന്നെ വേണം നല്ല ഫോട്ടോയെടുക്കണമെങ്കില്‍


Spread the love

മരത്തില്‍ തൂങ്ങി കിടന്ന് ഫോട്ടോയെടുക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മരത്തില്‍ തൂങ്ങി കിടന്ന് വരന്റെയും വധുവിന്റെയും ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രഫറുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് മനോഹര ചിത്രത്തിനായി മരത്തില്‍ തൂങ്ങി കിടന്ന് ചിത്രം പകര്‍ത്തിയത്. വരന്റെയും,വധുവിന്റെയും ചിത്രങ്ങളെടുക്കാന്‍ വിഷ്ണു തലകീഴായി കിടന്നപ്പോള്‍ അടുത്തു നിന്നയാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായത്.ചിത്രം പകര്‍ത്തിയതിന് ശേഷം ക്യാമറ വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വിഷ്ണു സുരക്ഷിതനായി തന്നെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ ഈ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ക്ക് കൈയ്യടിയുടെ ബഹളമായിരുന്നു.
ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്‌ബോള്‍ വേണ്ടത്ര ‘പെര്‍ഫെക്ഷന്‍’ കിട്ടാത്തതിനാലാണ് വവ്വാല്‍ ക്ലിക്ക് വേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം. ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി. ടൈല്‍ പണിക്കാരനായ രവീന്ദ്രന്റെ മകന്‍ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയാണ് പഠിച്ചത്. പിന്നീട് ഇഷ്ടം ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. അമ്മ മണി തയ്യല്‍ ടീച്ചറാണ്.ദുബായില്‍ മെയില്‍ നഴ്‌സായ തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബര്‍ട്ടും, എം.കോം വിദ്യാര്‍ഥിനിയായ നവ്യയും, ഇവരായിരുന്നു ആ വവ്വാല്‍ ക്ലിക്കിലെ ദമ്ബതികള്‍.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close