പന്നി വളർത്തലിലൂടെ ലാഭം കൊയ്യാം


Spread the love

കുറഞ്ഞ മുതൽമുടക്കിൽ ഏറെ ലാഭം നേടാവുന്ന ഒരു സംരംഭമാണ് പന്നി വളർത്തൽ. അധ്വാനിക്കാനുള്ള മനസും അത്യാവശ്യം സ്ഥലസൗകര്യവും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക് ഇതിൽ വിജയിക്കാനാകും. ശരിയായ രീതിയിലുള്ള പന്നി വളർത്തലിലൂടെ മുടക്കിയതിന്റെ ഇരട്ടിയിൽ ഏറെ വരുമാനം നമുക്കു ലഭിക്കുന്നു. ഇറച്ചി ആവശ്യത്തിന് മാത്രം നൽകാനും പ്രത്യുത്പാദനതിന് ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ ഒരുക്കിയും നമുക്ക് പന്നി ഫാം നിർമിക്കാവുന്നതാണ്.

പന്നി വളർത്തലിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്ഥലസൗകര്യം ഉണ്ടോയെന്നത് തന്നെയാണ്. കാരണം വേസ്റ്റ് മാനേജ്മെന്റ്നുള്ള സൗകര്യവും ജലം കിട്ടാനുള്ള സൗകര്യവും പന്നി വളർത്തലിൽ ഏറെ ആവശ്യകമാണ്. 10 ൽ താഴെ പന്നികളെ വച്ചു പോലും ലാഭകരമായ ഒരു പന്നി ഫാം നമുക്കു തുടങ്ങുവാനാകും.ആദ്യം തന്ന പന്നി വളർത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുക. വീടിൽ നിന്നും കുറച്ചു അകന്ന് നിൽക്കുന്ന സ്ഥലം ആണെങ്കിൽ ഏറെ നല്ലത്. ഇവയ്ക്ക് ജീവിക്കാൻ അനുയോജ്യമായ താമസ സൗകര്യവും വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് ഉം ഒരുക്കി കഴിഞ്ഞാൽ നമ്മുടെ പണം പ്രധാനം ആയും ചിലവാകുന്ന മേഖല കഴിഞ്ഞു എന്ന് തന്നെ പറയാം.

പന്നി വളർത്തലിനെ മറ്റു ജീവികളുടെ വളർത്തൽ നിന്നും വ്യത്യസ്തം ആക്കുന്നത് അതിന്റെ ഭക്ഷണരീതി തന്നെ ആണ്. നാം മറ്റു കന്നുകാലികളെ വളർത്തുമ്പോൾ ഏറെയും പണം ചിലവാക്കേണ്ടി വരുന്നത് അവയുടെ ഭക്ഷണകാര്യത്തിൽ ആണ്. ഇവിടെ ആ ചിലവ് ഇല്ല എന്ന് തന്നെ പറയാം. കാരണം ബുച്ചർ വേസ്റ്റ് അഥവാ ഇറച്ചി വേസ്റ്റ്, ഹോട്ടൽ വേസ്റ്റ് ഒക്കെ തന്നെയാണ് ഇവയുടെ ഭക്ഷണം. മറ്റു കൃഷിരീതിയിൽ ഏറെ രൂപ നൽകി നമ്മൾ ഭക്ഷണം വാങ്ങുബോൾ ഇവിടെ പലരും ഇങ്ങോട്ട് കാശ് നൽകി അത്തരം ഭക്ഷണം നൽകുന്നു (നിർമ്മാർജ്ജനത്തിന് മറ്റു വഴികൾ ഇല്ലാത്ത ഹോട്ടൽ ഉടമകൾ, ഇറച്ചി കച്ചവടക്കാർ തുടങ്ങിയവർ)എന്നത് രസകരമായ ഒന്ന് തന്നെയാണ് . അതിനാൽ തന്നെയാണ് ഇവയുടെ ഭക്ഷണ കാര്യത്തിൽ ഏറെ ചിലവ് ഉണ്ടാകുന്നില്ല. ഇത് തന്നെയാണ് പന്നി വളർത്തലിനെ വേറിട്ട് നിർത്തുന്നത്. കൃത്യമായ ഇടവേളകളിൽ ഉള്ള വൃത്തിയാക്കൽ, വേസ്റ്റ് നിർമാർജന മാർഗങ്ങൾ എന്നിവ ഉള്ളത് കൊണ്ട് തന്ന ഇവയിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്നത് നമുക്കു തടയാനാകും.ഇതിനാൽ ആണ് സ്ഥലസൗകര്യം കൂടുതൽ ഉള്ള ഭൂമി ആണെങ്കിൽ ഏറെ നല്ലത് എന്ന് പറയുവാൻ ഉണ്ടായ കാരണം.

മുൻകൂട്ടി ഉള്ള ബുക്കിങ്ലൂടെ കേരള ലൈവ് സ്റ്റോക്ക് ഡിപ്പാർട്മെന്റ് വഴി നമുക്കു നല്ലയിനം പന്നി കുഞ്ഞുങ്ങളെ ലഭിക്കും. തൃശൂർ മണ്ണുത്തി വെറ്റിനറി ആസ്ഥാനത്തു നിന്നും കുന്നംകുളം വെറ്റിനറി ആശുപത്രിയിൽ നിന്നുമൊക്കെ നല്ലയിനം പന്നി കുഞ്ഞുങ്ങളായ ലാർജ് വൈറ്റ് യോർക്ഷയർ (large white yorkshire), ഡ്യൂറോഗ്(durog) തുടങ്ങിയവയെ നമുക്കു ലഭിക്കും.അല്ലെങ്കിൽ കർഷകരിൽ നിന്നും നേരിട്ട് കണ്ട് ബോധ്യപ്പെട്ടു കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്. 40-50 ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ലഭിക്കുക, ഏകദേശം 10-16 കിലോ വരെ ഇവയ്ക്കു ഭാരമുണ്ടാകും.

ഇവയെ വാങ്ങി നേരത്തെ പ്രതിപാദിച്ച ഭക്ഷണരീതിക്കൊപ്പം നമ്മുടെ ചുറ്റുപാടിലും ലഭ്യമായ വാഴത്തട, ചക്ക, പുല്ല്, തേങ്ങാപിണ്ണാക്ക് ഒക്കെ നൽകി വളർത്താം. അത്തരത്തിൽ 7-8 മാസം കൊണ്ട് 100-120 കിലോ ഭാരം വയ്ക്കുന്ന ഇവയെ നമുക്കു ഇറച്ചിക്ക് വിൽക്കാവുന്നതാണ്. ലൈവ് പന്നിക്ക് മാർക്കറ്റിൽ കിലോക്ക് 135 രൂപയാണ് വില എന്നാൽ പ്രാദേശിക മാർക്കറ്റ് കണ്ടെത്താൻ കഴിയുകയാണെങ്കിൽ നമുക്കു തന്നെ അവ കിലോക്ക് 300-350 രൂപ നിരക്കിൽ ചില്ലറവില്പന നടത്താം.

അതിനാൽ പുതിയ ഒരു സംരഭം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ആൾക്ക് നല്ല ലാഭം നേടാം ഇതിലൂടെ.അതായത് 4000 രൂപക്ക് വാങ്ങിയ ഒരു പന്നിക്കുഞ്ഞിനെ വിൽക്കുമ്പോൾ 35000രൂപ വരെ ലഭിക്കുന്നു. ഭക്ഷണകാര്യത്തിൽ നമുക്കു കാര്യമായ ചിലവ് ഉണ്ടാകുന്നില്ല എന്നത് ഓർക്കുക. 2 ലക്ഷം രൂപ മുടക്കി എല്ലാ ചിലവുകൾ അടക്കം 25 കുഞ്ഞുങ്ങളെ വാങ്ങുന്ന കര്ഷകന് 8 മാസങ്ങൾക് ശേഷം അവയെ വിൽക്കുമ്പോൾ ലഭിക്കുന്നത് 5-6 ലക്ഷം രൂപയാണ്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ ലാഭം. പന്നി വളർത്തലിനെ പറ്റി ഏകദേശ ധാരണ ആയി കഴിഞ്ഞാൽ അവയുടെ പ്രത്യുത്പാദനവും ഫാമിൽ തുടങ്ങാവുന്നതാണ്, 114 ദിവസമാണ് ഇവയുടെ ഗർഭകാലം.

പന്നി വളർത്തലിനെ കുറിച്ച് കൂടുതൽ വായ്ക്കുവാനായി  ഈ ലിങ്ക് ക്ലിക്ക് ചെയ്യു.https://exposekerala.com/pigfarming-pigbreeding-part2/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close