ഒരു സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ല… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാവില്ല


Spread the love

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ല. പുതിയ തീരുമാനപ്രകാരം അനുസരിച്ച് സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാവില്ല പകരം സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ 12 വരെ ഒറ്റ സംവിധാനമായി പ്രവര്‍ത്തിക്കണം. ഒരു സ്‌കൂളിന്റെ മേധാവി പ്രിന്‍സിപ്പലാകുന്നതോടെ അവരെ സഹായിക്കാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയ്ക്കും പരിഹാരമാകും. എയ്ഡഡ് സ്‌കൂളുകള്‍ക്കു ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂള്‍ എന്ന പേര് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റിനിര്‍ത്തില്ല. എയ്ഡഡ് മാനേജര്‍മാര്‍ക്കു ശിക്ഷിക്കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതു നടപ്പാക്കാനുള്ള പ്രയാസം വിശദീകരിച്ച മുഖ്യമന്ത്രി അത് പരിശോധിക്കുമെന്നു അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close