
നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത.ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി, പുറുത്തി ചക്ക, കടചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.
ഗുണങ്ങൾ
* പൈനാപ്പിൾ ദിവസവും കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം, വാതം എന്നിവയിൽ നിന്നും സംരക്ഷണം നൽകും.
* ദിവസവും ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് നല്ലത്.
*പൈനാപ്പിളിലെ നാരുകൾ ദഹനപ്രക്രിയക്ക് സഹായിക്കുന്നു.
* ചർമ്മത്തിന് യുവത്വം നിലനിർത്തും.
* പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
* ക്രമം തെറ്റിയ ആർത്തവ പ്രശ്നങ്ങൾക്ക് ഇത് പരിഹാരം.
*രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
*വിറ്റാമിൻ എ, ബി, സി എന്നിവയും പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
* പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ വീക്കം കുറക്കാനും രക്തം കട്ടപിടിച്ചു മുറിവിലൂടെ അധികം രക്തനഷ്ടം ഇല്ലാതിരിക്കാനും സഹായിക്കുന്നു.
* വിറ്റാമിൻ സി, ബ്രോമലൈൻ തുടങ്ങിയവയുടെ കലവറയാണ് പൈനാപ്പിൾ. ഇത് തൊണ്ടയിലും മൂക്കിലും ഉണ്ടാകുന്ന കഫക്കെട്ട് ഇല്ലാതാക്കും.
* വിറ്റാമിൻ സി, ആന്റി ഓക്സൈഡുകൾ, എൻസൈമുകൾ, ഫൈബറുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കോശനാശം, പേശി വേദനകൾ എന്നിവ അകറ്റാൻ സഹായിക്കും.
കൃഷി
നീർവാർച്ചയുള്ള മണ്ണാണ് പൈനാപ്പിൾ കൃഷിക്ക് ഉത്തമം. മണൽ കലർന്ന കളിമണ്ണ് ആണ് ഏറ്റവും ഉചിതം. വരങ്ങൾ തയ്യാറാക്കുമ്പോൾ കൃത്യമായ അകലം ഉണ്ടാവണം. നല്ല വെയിലും ലഭിക്കണം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ ഏപ്രിൽ -മെയ് മാസം, അല്ലെങ്കിൽ കനത്ത മഴ കഴിഞ്ഞ് അഗസ്റ്റ് മാസമാണ് പൈനാപ്പിൾ കൃഷിക്ക് ഉചിതം.
അടിവളമായി ഒരു സെന്റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതിൽ ചാണകവും, കമ്പോസ്റ്റും ചേർക്കാവുന്നതാണ്. കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗികാം. ഇലയിടുക്കിൽ നിന്നുവരുന്ന കന്നുകളാണ് ഏറ്റവും ഉത്തമം.ഇവ നേരത്തെ പൂക്കുകയും വിളവുതരുകയും ചെയ്യും. കീടരോഗബാധയില്ലാത്ത വലിപ്പമുള്ള കന്ന് വേണം തിരഞ്ഞെടുക്കാന്‍.
ഒരടി അകലത്തിലും, അരയടി ആഴത്തിലും കുഴികള്‍ എടുത്ത്
വേരുകൾ ആഴത്തിൽ പിടിച്ചു വളരുന്നതിനായി 10 സെന്റീമീറ്റർ ആഴത്തിൽ വേണം തൈകൾ വയ്ക്കാൻ. തൈ നടുന്നതിന് മുമ്പ് പത്തോ പതിനഞ്ചോ ദിവസം തണലത്തു വച്ച് തൈകൾ ഉണക്കിയെടുക്കണം. വിരീഞ്ഞുവരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളി കളഞ്ഞാൽ ചക്കകളുടെ വലിപ്പം വർദ്ധിക്കും. വരികള്‍ തമ്മില്‍ ഒന്നര രണ്ടടി അകലം പാലിക്കണം.നട്ട് ഒന്നര മാസം കഴിഞ്ഞ് കടലപ്പിണ്ണാക്ക്,വേപ്പിന് പിണ്ണാക്ക്,ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം.
കേരളത്തിൽ വളർത്താൻ യോജിച്ച ഇനങ്ങളാണ് ക്യൂ, മൗറീഷ്യസ് എന്നിവ.
നമ്മുടെ വീട്ടുവളപ്പിന്റെ അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല പൈനാപ്പിള്‍ കൃഷിക്ക്. മൗറീഷൃസ് എന്ന ഇനം വീട്ടുവളപ്പില്‍ നടാന്‍ പറ്റിയ ഇനമാണ്.18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍.
സംരക്ഷണം
*മീലി മുട്ടയുടെ ആക്രമണം പൈനാപ്പിള്‍ കൃഷിയില്‍ കാണാറുണ്ട്. വെര്‍ട്ടിസീലിയ എന്ന ജീവാണു 20 ഗ്രാം-ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ കലക്കി തളിച്ച് ഇതിനെ നിയന്ത്രിക്കാം.
*പൈനാപ്പിളിന്റെ വേരു ചീച്ചില്‍ ഒഴിവാക്കാന്‍ സൃൂഡോമോണസ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുകണം.
*മാസത്തില്‍ ഒരിക്കല്‍ കടലപ്പിണ്ണാക്ക്,വേപ്പിന് പിണ്ണാക്ക്,എന്നിവ ചാണക ലായനിയില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് വളർച്ച പെട്ടെന്ന് ആകും.
*വേനല്‍ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.
പൈനാപ്പിൾ കൃഷി ഒരു വരുമാനമാർഗം
പൈനാപ്പിൾ കൃഷിയും സംരക്ഷണവും നല്ല വരുമാനം നേടിത്തരുന്ന സംരംഭമാണ്. സ്ക്വാഷും, ജാമും, ജെല്ലികളും അച്ചാറുകളും ഹൽവയും,മിട്ടായ്ക്കളെല്ലാം നിർമ്മിക്കാൻ പൈനാപ്പിൾ ഉത്തമം. ഒരുതവണ നട്ടുവളർത്തിയാൽ നാലോ അഞ്ചോ തവണ വിളവെടുക്കാൻ സാധിക്കും. മാർക്കറ്റിൽ കിലോ 15 മുതൽ 20 രൂപ വരെ ആണ് പൈനാപ്പിളിനു ലഭിക്കുക. ഒരുരീതിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിനെ ഉപയോഗിക്കാവുന്നത് കൊണ്ട് നഷ്ടം വരാതെ ലാഭകരമായി കൃഷി ചെയാവുന്നതാണ്.കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർക്ക് പാട്ടത്തിനു സ്ഥലമെടുത്തു ചെയ്യാവുന്നതാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2