പോഷക ഗുണങ്ങളുടെ കലവറയാണ് പൈനാപ്പിള്‍. പൈനാപ്പിൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. പൈനാപ്പിൾ കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും.
2. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
3. പൈനാപ്പിളിലെ നാരുകൾ ദഹനപ്രക്രിയയെ എളുപ്പമാക്കുന്നു.
4. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമലൈന്‍ വീക്കം കുറയ്ക്കാനും രക്തം കട്ട പിടിക്കാനും സഹായിക്കുന്നു.
5. ദിവസവും ഒരല്പം പൈനാപ്പിൾ കഴിച്ചാൽ മുഖക്കുരു മാറിക്കിട്ടും.
6. ചുണ്ടുകളുടെ വിണ്ടുകീറൽ മാറുന്നതിന് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്.
7. മുടികൊഴിച്ചിൽ മാറാൻ ആഴ്ചയിൽ രണ്ട് തവണ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
8. സ്ത്രീകളിൽ ക്രമം തെറ്റിയ ആർത്തവ പരിഹാരത്തിന് പൈനാപ്പിൾ ഉത്തമം.
9. രാവിലെ വെറും വയറ്റില്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നു.
10. ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ജ്യൂസില്‍ അല്പം തേന്‍ കലർത്തി കഴിക്കുന്നത് വയറ്റില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും.
11. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്സിനുകളെ പുറന്തള്ളുന്നതില്‍ പൈനാപ്പിളിന് കഴിവുണ്ട്.
12. നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും, ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
13. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ പരിഹരിക്കുന്നു.
14. കൊറോണറി രോഗങ്ങള്‍, കോശനാശം, സന്ധി വേദനകള്‍ എന്നിവ അകറ്റാന്‍ പൈനാപ്പിള്‍ നല്ലതാണ്.
15. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും അതുവഴി എല്ലുകൾക്ക് കൂടുതല്‍ ശക്തി നല്‍കുകയും ചെയ്യുന്നു.
16. സ്ത്രീകളില്‍ ഉണ്ടാകുന്ന ഓസ്റ്റിയോപോറോസിസ് തടയാന്‍ സഹായിക്കുന്നു.
17. പൈനാപ്പിൾ ദിവസവും കഴിക്കുന്നത് അർബുദം, ഹൃദ്രോഗം എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നു.
18. വിറ്റാമിന്‍ സി, ബ്രോമലൈന്‍ തുടങ്ങിയവയുടെ കലവറയാണ് പൈനാപ്പിള്‍. ഇത് തൊണ്ടയിലും മൂക്കിലും കെട്ടിക്കിടക്കുന്ന കഫം കുറയ്ക്കും.
19. ആഴ്ചയിൽ രണ്ടു തവണ പൈനാപ്പിൾ ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
പൈനാപ്പിൾ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതെങ്ങനെ എന്നറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക പൈനാപ്പിൾ കൃഷിയും വരുമാനമാർഗ്ഗവും
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2