കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും.


Spread the love

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും എത്തുന്നതായി റിപ്പോർട്ട്. ചൈനയിലെ വടക്കൻ മേഖലയിലെ നഗരത്തിൽ ബ്യൂബോണിക് പ്ളേഗ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം. പടിഞ്ഞാറൻ മംഗളോയയിലെ ഖോവ്ഡ് മേഖലയിലും ഈ മാസം ആദ്യം പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എലികളുടെയും ഈച്ചകളിലൂടെയും ബാക്ടീരിയയുടെ പകരുന്നതാണ് ബ്യൂബോണിക് പ്ളേഗ് .

യെഴ്സീനിയ പെസ്ടിസ് (Yersenia pestis ) എന്ന ബാക്ടീരിയ, എലി, എലിച്ചെള്ള് എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു.

പ്ലേഗ് ബാധിച്ച എലിച്ചെള്ള് ‌ (Rat flea) കടിക്കുകയോ, രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ ,അപൂർവമായി ശ്വസിക്കുന്നതിലൂടെയോ , രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷ്യർക്കും ചെറു മൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത് . ഒരു സ്ഥലത്ത് പ്ലേഗ് ബാധ ഉണ്ടായാൽ ആദ്യം ചത്ത്‌ വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് , എലിച്ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യരെ കടിക്കും. ഒരേ സമയം അനേകർക്ക്‌ രോഗബാധ ഉണ്ടാകും. വളരെ ഗുരുതരം ആയേക്കാവുന്ന ഈ രോഗം തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ രോഗ മരണ നിരക്ക് (case fatality rate ) മുപ്പതു മുതൽ അറുപതു ശതമാനം ആണ്.

രോഗാണു സംക്രമണം മുതൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിനു (incubation period ) ൩-൭ ദിവസം ഇടവേള ഉണ്ട്. ഫ്ലൂ ബാധ പോലെ പെട്ടെന്ന് വലിയ പനി, കുളിര്, തലവേദന , ശരീരവേദന , ക്ഷീണം, ഓക്കാനം , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ . തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസരിച്ച് ബുബോനിക് ,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലും ഒന്നായി രോഗം സ്ഥിരപ്പെടും. എലിച്ചെള്ള്‌ മുഖാന്തരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം. ഇവ രണ്ടും പകർത്തുന്നത് എലി ചെള്ളുകൾ അല്ല.

ബ്യൂബോണിക് പ്ളേഗ് എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർസെയ്ലിലെ മഹാമാരി. ഇത് ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു. ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലെയ്ക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു. അന്ന് ഫ്രാൻസിലെ ഈ പട്ടണത്തിൽ ആദ്യം ഒരു ലക്ഷം പേരും, അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ സമീപപ്രദേശങ്ങളിൽ ഒരു ലക്ഷം പേരും മരണമടഞ്ഞു. മദ്ധ്യ ഏഷ്യയിലെ എലിവർഗ്ഗത്തിൽ പെട്ട തുരന്നു ജീവിക്കുന്ന ജീവികളിൽ ബ്യൂബോണിക് പ്ലേഗ് നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്നു. ഇത് ഇടയ്ക്കിടെ മനുഷ്യരിലേയ്ക്ക് പടർന്ന് അസുഖമുണ്ടാക്കുമായിരുന്നു. ലോക വ്യാപാരത്തിലെ വർദ്ധനയാണത്രേ ഈ അസുഖം ലോകമാസകലം പടരാനുണ്ടായ കാരണം. ലോകമാകെ വിറപ്പിച്ച കോവിഡ് ഉത്ഭവ സ്ഥാനവും ചൈനയാണ്. ഇതിനു പിന്നാലെയാണ് മാരകമായ ഈ മഹാ മാറിയും ചൈനയിൽ വീണ്ടും എത്തുന്നത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close