പ്ലാസ്റ്റിക് ഉപഭോക്താക്കൾ ഒന്ന് സൂക്ഷിച്ചോ.. സ്ട്രോ മുതൽ ബോട്ടിൽ വരെ നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.


Spread the love

ഒരു തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും നിരോധിക്കാൻ പോകുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റ്, കപ്പ്, ഗ്ലാസ്‌, ബലൂൺ തുടങ്ങിയ ഉല്‍പന്നങ്ങളാണ് നിരോധിക്കാൻ പോകുന്നത്. ഇവയുടെ വില്‍പന മാത്രമല്ല, ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിതരണം, കയറ്റുമതി, സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളും നിരോധനത്തിൽ പെടുന്നതാണ്. പൊടുന്നനെയുള്ള ഈ നിരോധനം സംസ്ഥാനങ്ങളെ ഏത് തരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോളും അവ്യക്തതയുണ്ട്.

പ്രാദേശിക മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ജൂലൈ 1 മുതൽ തന്നെ നിരോധനം നടപ്പിലാക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഇനങ്ങളുടെ നിലവിലുള്ള ലിസ്റ്റ് കൂടാതെ, 250 മില്ലിയിൽ താഴെയുള്ള വാട്ടർ ബോട്ടിലുകൾ, വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് ബാനറുകൾ/പോസ്റ്ററുകൾ, ഫുഡ് പാക്കേജിംഗിനുള്ള ക്ളിംഗ് ഫിലിമുകൾ എന്നിവ ഉൾപ്പെടുന്ന ആറ് എസ്.യു.പി ഇനങ്ങൾ കൂടി നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് അസംസ്കൃത വസ്തുക്കൾ നൽകരുതെന്ന് പെട്രോകെമിക്കൽ കമ്പനികൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം മറികടന്നു കൊണ്ട് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ബലൂൺ, ഇയർ ബഡ്സ്സ്, മിഠായികൾ, പോട്ടുകൾ ഐസ്‌ക്രീമുകള്‍, അലങ്കാരവസ്തുക്കള്‍, സ്റ്റിക്കറുകൾ എന്നിവയില്‍ ഇനി മുതൽ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല. സിഗരറ്റുകൂടുകള്‍, ഇൻവിറ്റേഷൻ കാര്‍ഡുകള്‍, വിസിറ്റിംഗ് കാർഡുകൾ കാൻഡി ബോക്സ്‌, ബുക്ക്സ്, ബോട്ടിൽ തുടങ്ങിയവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകളും നിരോധിച്ചിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, ക്നൈഫ്, സ്പൂണ്‍, പോട്ട്, സ്‌ട്രോ, ട്രേ
തുടങ്ങിയവയും നിരോധനത്തിന് ബാധകമാണ്.
ചുമരുകളിലും മറ്റും പതിപ്പിക്കുന്ന കട്ടിയില്ലാത്ത പ്ലാസ്റ്റിക് ബാനറുകൾക്കും നിരോധനമുണ്ട്.

English summary :- indian government to seal low quality plastic items. All single use plastic items should be cancelled

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close