പുതിയ സംരംഭകർക്ക് 35% സബ്സിഡിയോടെ ലോൺ


Spread the love

ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആണ് പ്രധാന മന്ത്രി തൊഴിൽദാന പദ്ധതി അഥവാ പി.എം.ഇ.ജി.പി പദ്ധതി. 25 ലക്ഷം രൂപ വരെ ആണ് ഈ പദ്ധതിയുടെ വായ്പ പരിധി. 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ഖാദി ആൻഡ് വില്ലജ് ഇൻഡസ്ട്രീസ് ബോർഡ്‌, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ മേൽനോട്ടത്തിൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 35% വരെ ഉള്ള സബ്‌സിഡി ഈ പദ്ധതിയുടെ മേന്മ ആണ്.

പുതിയ സംരംഭം തുടങ്ങുന്നവർക്ക് മാത്രമാണ് ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നത്. നിലവിൽ സംരംഭം നടത്തുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. 18 വയസ്സ് പൂർത്തിയായ ഏതൊരു വ്യക്തിക്കും വാർഷിക വരുമാന പരിധി മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെ ഈ വായ്പ്യ്ക്ക് അപേക്ഷിക്കാം.

പ്രധാനമായും നിർമാണ സംരംഭങ്ങൾക്ക് അതായത് എന്തെങ്കിലും ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കും, സേവന സംരംഭങ്ങൾക്കും ആണ് ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നത്. പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് വരുന്ന നിർമാണ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, 5 ലക്ഷം രൂപയ്ക്ക്‌ മുകളിൽ ഉള്ള സേവന സംരംഭം തുടങ്ങുവാനും ഇവ ഉപകാരപ്പെടുന്നു. എന്നാൽ കച്ചവട സ്ഥാപനങ്ങൾ, കൃഷി അനുബന്ധ സ്ഥാപനങ്ങൾ, വാഹന സംരംഭങ്ങൾ, നേരിട്ടുള്ള കാർഷിക പ്രവൃത്തികൾ, മത്സ്യ-മാംസ സംസ്കരണം തുടങ്ങിവയ്ക്ക് ഈ പദ്ധതിയിലൂടെ ലോൺ അനുവദിക്കില്ല.

നിർമാണ സംരംഭങ്ങൾക്ക് 25 ലക്ഷം രൂപ വരെയും, സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയും വായ്‌പ ലഭിക്കുന്നു. അപേക്ഷകരെ ജനറൽ, സ്പെഷ്യൽ എന്നിങ്ങനെ രണ്ട് വിധത്തിൽ വേർതിരിച്ചിട്ടുണ്ട്. എസ്.സി /എസ്. ടി, ഒ.ബി.സി, സ്ത്രീകൾ, വിമുക്ത ഭടന്മാർ, മൈനോരിറ്റിസ്, വികലാംഗർ, തുടങ്ങിയവർ ആണ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ജനറൽ അപേക്ഷകൻ പദ്ധതി അടങ്കലിന്റെ 10% മാർജിൻ മണി കണ്ടെത്തിയിരിക്കണം, എന്നാൽ സ്പെഷ്യൽ കാറ്റഗറി ഉള്ളവർക്ക് 5% മാർജിൻ മണി കണ്ടെത്തിയാൽ മതിയാകും.

ഈ പദ്ധതിയെ ഏറെ ആകർഷണീയം ആക്കുന്നത് അതിന്റെ സബ്സിഡി വ്യവസ്ഥ തന്നെയാണ്. ജനറൽ വിഭാഗത്തിലുള്ള നഗര പ്രദേശത്തുള്ള അപേക്ഷകന് 15% വരെയും , ഗ്രാമപ്രദേശത്തുള്ള അപേക്ഷകന് 25% വരെയും സബ്സിഡി ലഭിക്കുന്നു. എന്നാൽ സ്പെഷ്യൽ വിഭാഗത്തിൽ പെട്ട സംരംഭകന് നഗര പ്രദേശം ആണെങ്കിൽ 25% വരെയും, ഗ്രാമ പ്രദേശം ആണെങ്കിൽ 35% വരെയും സബ്സിഡി ലഭിക്കുന്നുണ്ട്.

ഖാദി വില്ലജ് ആൻഡ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ഓൺലൈൻ സൈറ്റ് വഴിയാണ് ഈ പദ്ധതിക്ക്‌ അപേക്ഷിക്കേണ്ടത്. ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള ജില്ലാതല സമിതി ആണ് തീരുമാനം എടുക്കുന്നത്. സമിതി അംഗീകരിച്ച അപേക്ഷകർ സബ്സിഡി ലഭ്യമാകാൻ 10 ദിവസത്തെ സംരംഭക വികസന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. (ഇ.ഡി.പി ട്രെയിനിങ് ). ഇതിന് ശേഷം ആണ് ബാങ്കുകൾ വഴി തുക ലഭ്യമാകുന്നത്.

മികച്ച രീതിയിൽ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകർക്ക് ഉത്പാദന മേഖലയിൽ ഒരു കോടി രൂപ വരെയും, സേവന മേഖലയിൽ 25 ലക്ഷം രൂപ വരെയും തുടർ വായ്‌പയും ലഭിക്കുന്നു. ഇതിനും 15% സബ്സിഡി ലഭ്യമാണ്.

Read also  : സംരംഭകർക്കായി എസ്.ഐ.ഡി.ബി.ഐ ലോൺ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് ലൈക് ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close