യൂറോപ്പ്യൻ രാജ്യമായ പോളണ്ടിൽ സെറ്റിലാവാൻ ആഗ്രഹമുണ്ടോ ? പോളണ്ടിലെ തൊഴിൽ മേഖലകളെ കുറിച്ച് കൂടുതലറിയാം…


Spread the love

പുതിയ തലമുറയിലെ യുവാക്കളിൽ പലരും വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുവാനും സ്ഥിരമായി ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇത്തരം ആഗ്രഹങ്ങളുമായി ജീവിക്കുന്ന പലരെയും അവരുടെ സ്വപ്നത്തിൽ നിന്നും പിന്നോട്ട് വലിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. പല രാജ്യങ്ങളും മുന്നോട്ടു വെക്കുന്ന വിസാ നടപടികൾ വളരെ സങ്കീർണ്ണമാണ്‌. അതുകൂടാതെ ഇത്തരം യാത്രകൾക്ക് വേണ്ടിവരുന്ന ചെലവ് പല കുടുംബങ്ങൾക്കും താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇത്തരത്തിലുള്ള കാരണങ്ങൾ കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ പറ്റാതെയിരിക്കുന്നവർക്ക് ഉതകുന്ന രാജ്യമാണ് പോളണ്ട്. ജോലിസംബന്ധമായി ഈ വർഷം ഏറ്റവും കൂടുതൽ പേർ ചേകേറിയ രാജ്യമാണ് പോളണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കാനുള്ള വിസ ലഭിക്കാൻ താരതമ്യേന പ്രയാസമാണ്. പക്ഷെ ഷെങ്കൻ വിസ വഴി എത്തിച്ചേരാനാവുന്ന യൂറോപ്പ്യൻ രാജ്യമായ പോളണ്ടിനു ഈ കാര്യം ബാധകമല്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ പല രാജ്യങ്ങളിൽ നിന്നും പ്രതിവർഷം പത്തു ലക്ഷത്തിൽ കൂടുതൽ പേർ പോളണ്ടിലേക്ക് പറന്നിറങ്ങുന്നുണ്ട്.

യൂറോപ്പ്യൻ രാജ്യങ്ങൾ വെച്ചുപുലർത്തുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമ്പത്തിക സ്ഥിരതയും അനുഭവിക്കാനായി ഒട്ടേറെ ഇന്ത്യക്കാർ ദിനംപ്രതി പോളണ്ടിലേക്ക് പോകുന്നുണ്ട്. ഇവരിൽ വലിയൊരു വിഭാഗവും മലയാളികൾ തന്നെയാണ്. ഇന്ത്യയിൽ നിന്നും നേടിയ സാങ്കേതിക വിദ്യാഭ്യാസവും കൊണ്ട് ഒട്ടനവധി മലയാളികൾ പോളണ്ടിൽ ഉയർന്ന ശമ്പളം കൈപറ്റിക്കൊണ്ട് ജോലി ചെയ്യുന്നുണ്ട്. ഓയിൽ & ഗ്യാസ് മേഖലയിലും ധാരാളം തൊഴിലവസരങ്ങൾ പോളണ്ടിലുണ്ട്. ഇന്ത്യയിൽ റിക്രൂട്ട് ചെയുന്ന പോലെ ഒന്നോ രണ്ടോ പേരെയല്ല ഇത്തരം രാജ്യങ്ങൾ ജോലി ആവശ്യങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. മറിച്ച്, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് ആയിരക്കണക്കിന് വാക്കൻസികളിലേക്കാണ് നേരിട്ട് അപ്പോയ്ന്റ് ചെയ്യുക. പുറത്തുനിന്നും ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് അവിടങ്ങളിൽ സ്ഥിരമായൊരു ജോലി ലഭിക്കാൻ ഉയർന്ന സാധ്യതകളാണുള്ളത്. ലോകപ്രശസ്തമായ പല കമ്പനികളിലും ജോലി ചെയ്തുകൊണ്ട് ഉയർന്ന ശമ്പളം കൈപ്പറ്റാൻ ഇതുവഴി സാധിക്കും. ചെറിയ വിദ്യാഭ്യാസ യോഗ്യതകൾ വേണ്ടിവരുന്ന ജോലികളിൽ ഓൺലൈൻ വഴിയും ഉയർന്ന സാങ്കേതിക ജ്ഞാനം വേണ്ട ജോലികൾക്ക് ഏജന്റുകൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂകൾ വഴിയുമാണ് സെലെക്ഷൻ ഉണ്ടാവുക.

പൊതുവെ ഒരു വർഷം കാലാവധിയുള്ള ഷെങ്കൻ വിസയാണ് പോളണ്ടിലേക്ക് പോകാൻ ലഭിക്കുന്നത്. ഈ വിസാ കാലയളവിൽ നിങ്ങൾക്ക് താമസത്തിനും വർക്ക് പെർമിറ്റിനും കൂടി അപേക്ഷിക്കാവുന്നതാണ്. അപ്പോൾ മൂന്ന് വർഷത്തോളം പോളണ്ടിൽ താമസം ചെയ്യാനും ഇഷ്ട ജോലി തേടാനും അനുവദിക്കുന്ന ഒരു ടെമ്പോററി റസിഡൻസ് പെർമിറ്റായി ഈ വിസ മാറും. മേഖലയും കമ്പനികളുമനുസരിച്ച് യാത്രയ്ക്ക് വേണ്ടി വരുന്ന തുകയിൽ വ്യത്യാസമുണ്ടായിരിക്കും. ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന പോളിഷ് കോൺസുലാർ പോസ്റ്റിൽ ഒരു നിശ്ചിത തുക വിസ പ്രോസസ്സിംഗ് ഫീസായി അടയ്‌ക്കണം. അവിടെ എത്തിയതിനു ശേഷം ഒരു താൽക്കാലിക റസിഡൻസ് പെർമിറ്റിന് വേണ്ടി അപേക്ഷ നൽകാൻ ഏകദേശം 500 പോളണ്ട് സ്‌ലോറ്റിയോളം ചെലവ് വരും. ഇത് ഇന്ത്യയിലെ 9000 രൂപയോളം വരും.

പോളണ്ടിൽ നിലവിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ മുന്നോട്ടുവെക്കുന്ന മേഖലയാണ് ടിഗ് & മിഗ് വെൽഡിങ്. ഒരു ഇലക്ട്രിക് ആർക് ഉപയോഗിച്ച് കൊണ്ട് വെൽഡിങ് നടത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് ടിഗ് & മിഗ് വെൽഡിങ്. മിഗ് വെൽഡിങ്‌ ഉപയോഗിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ, മൈൽഡ് സ്റ്റീൽ, അലുമിനിയം തുടങ്ങിയ മെറ്റീരിയളുകൾ വെൽഡ് ചെയ്യാൻ കഴിയും. ടിഗ് വെൽഡിംഗ് സാധാരണയായി കനം കുറഞ്ഞ ഗേജ് മെറ്റീരിയലുകൾക്കായാണ്  ഉപയോഗിക്കുന്നത്. ഇലക്ട്രിക് മേഖലകളിലൊക്കെ ഒട്ടനവധി സാധ്യതകളാണ് ഈ വെൽഡിങ് ജോലികൾ തുറന്നുവെക്കുന്നത്. പൈപ്പ് ലൈൻ വെൽഡിങ്, റോബോട്ടിക് വെൽഡിങ്, അണ്ടർവാട്ടർ വെൽഡിങ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ ടിഗ് & മിഗ് വെൽഡിങ് കോഴ്സുകൾ പഠിച്ചവർക്ക് സാധിക്കും.

ടിഗ് & മിഗ്‌ വെൽഡിങ് മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- job opportunities in poland. Tig and mig welding jobs in poland. European country for easy migration.

Read alsoഒരു റെസ്യുമെ എങ്ങനെ ശരിയായ രീതിയിൽ എഴുതാം… ജോലികൾക്ക് വേണ്ടി റെസ്യുമെ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പവഗാഡ സോളാർ പാർക്ക്‌ : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രൊജക്റ്റ്. മേഖലയിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close