വിദേശ ജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫ്ക്കറ്റില്‍ മാറ്റം വരുത്താന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി


Spread the love

വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലീസ് നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്ന് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. വിദേശ ജോലിക്കായി പോലീസ് നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്ന്
ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന യു എ യി സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് നിരവധി അപേക്ഷകളാണ് പോലീസ് സ്‌റ്റേഷനുകളില്‍ വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജില്ലാ പോലീസ് മേധാവികളുടെ ഓഫിസുകളില്‍ നിന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന പി സി സി ജോലി കിട്ടി വിദേശത്തേക്ക് പോകുന്നവരെ വിഷമത്തിലാക്കിയിരിക്കുന്നതായി എന്‍ എ നെല്ലിക്കുന്ന് സബ്മിഷനിലൂടെ പറഞ്ഞു. നിലവില്‍ കേസില്ലാത്ത ഒരാളായിരിക്കണം ജോലിയില്‍ നിയമിക്കപ്പെടുന്നത് എന്നതാണ് വിദേശങ്ങളിലെ സര്‍ക്കാരുടേയും തൊഴിലുടമകളുടേയും ഉദ്ദേശം.
എന്നാല്‍ പി സി സിയില്‍ നിലവില്‍ കേസില്ലാ എന്ന് മാത്രം എഴുതിയാല്‍ മതിയാകുന്നിടത്ത് മുമ്ബ് നിലവിലുണ്ടായിരുന്ന കേസുകളെകുറിച്ചുള്ള വിവരങ്ങളും പരാമര്‍ശിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും മറ്റും പങ്കെടുത്ത് പ്രതികളായി കേസുകളുണ്ടാവും പ്രസതുത കേസ് കോടതികളില്‍ തീര്‍ന്നതും ശിക്ഷിക്കപെടാതെ വിട്ടതുമായിരിക്കും പക്ഷെ ഇത്തരം കേസുകളുടെ വിശദാംശങ്ങളും പി സി സിയില്‍ പരാമര്‍ശിക്കുന്നു. ഇതു മൂലം നിരവധി തൊഴിലന്വേഷകര്‍ക്ക് അവസരം നഷ്ടപെടുന്നതായാണ് പരാതി. നിരവധി കേസുകളില്‍ പ്രതിയായ വന്‍ കുറ്റവാളികളെയാണോ തങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതെന്ന് ഭീതിയും ഉല്‍കണ്ഠയും തൊഴിലുടമകളില്‍ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ അര്‍ഹരായ പലര്‍ക്കും അകാരണമായി ജോലി നിഷേധിക്കപ്പെടുന്നുണ്ടെന്നും എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷനില്‍ ഉന്നയിച്ചിട്ടുണ്ട്.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close