തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു; 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


Spread the love

തിരുവനന്തപുരത്ത് പോലീസുകാരില്‍ കോവിഡ് അതിവേഗം പടരുന്നതായി റിപോർട്ട്.രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.പേരൂര്‍ക്കട സ്‌റ്റേഷനില്‍ പന്ത്രണ്ട് പോലീസുകാര്‍ക്ക്
കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ സിറ്റി സ്‌പെഷ്യല്‍ ബ്രഞ്ചിലെ ഏഴ് പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.അതുകൊണ്ട് തന്നെ ഇത്തരം വാർത്ത ആശങ്കയുണർത്തുന്നതാണ്.

കോവിഡ് വ്യാപനത്തിൻ്റെ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് അടക്കം പോലീസുകാർക്ക് കോവിഡ് ബാധ വലിയ തോതിൽ ഉണ്ടായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ കോവിഡ് വ്യപനത്തിൻ്റെ അളവ് കുറവായിരുന്നു . എന്നാൽ ഈ ആഴ്ച മുതൽ തിരുവനന്തപുരത്ത് പോലീസുകാരിൽ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ. പോലീസുകാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ സമ്പർക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ വിടുന്ന പതിവ് ഇല്ലെന്ന പരാതിയും ഇതിനിടെ പോലീസുകാർക്കിടയിൽ തന്നെ ഉയർന്നിട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close