
കളമശ്ശേരിയിൽ കോവിഡ് സ്ഥിതീകരിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ എത്തിച്ചേർന്നിരുന്നു എന്ന വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടതോടെ ജഡ്ജി അടക്കമുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിതീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ രോഗ ബാധ അറിയും മുൻപേ, കോടതിയുടെ അവശ്യ പ്രകാരം ഒരു ഫയൽ സമർപ്പിക്കാൻ കോടതിയിലെത്തിയിരുന്നു. കോടതി സമുച്ചയത്തിലെ പോലീസ് ഔട്പോസ്റ്റിൽ ഒപ്പിയിട്ട ശേഷം ഇയാൾ അകത്ത് പ്രവേശിക്കുകയും ഗവൺമെൻറ് പ്ലീഡർക്കു ഫയൽ നൽകുകയും ചെയ്തിരുന്നു. പ്ലീഡറും ചില ഉദ്യോഗസ്ഥരുമുൾപ്പെടെ നിരീക്ഷണത്തിലാണ്. അഭിഭാഷകർ ഉൾപ്പെടെ ആരെങ്കിലും ഈ പോലുസുദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ നിരീക്ഷണത്തിൽ പോകാൻ കോടതി ആവശ്യപെട്ടിട്ടുണ്ട്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2