
ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള തിരുവനന്തപുരത്തെ കടലോര പ്രദേശമായ പൂന്തുറയിൽ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാം സമ്പർക്കത്തിലൂടെ തന്നെ ഉണ്ടായതാണ്. ആരും വിദേശത്ത് നിന്ന് വന്നവർ അല്ല. വ്യാപനത്തോത് വർധിക്കാനുള്ള എല്ല സാഹചര്യവും മുന്നിൽ ഉണ്ട്. ഇതിലും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തീരദേശത്തെ ഗുരുതര അവസ്ഥ പരിഗണിച്ച് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ് ഇവരിൽ പലരും മൽസ്യ കച്ചവടത്തിനായി നഗരത്തിന്റെ പല ഭാഗങ്ങളിലും മൽസ്യ കച്ചവടത്തിനായി പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മൽസ്യ തൊഴിലാളികളുമായി സമ്പർക്കം പുലർത്തിയവർക്ക് ജാഗ്രത നിർദേശം നൽകുകയാണ് അധികൃതർ. കോവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ മാത്രം ഇന്നലെ 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ഒരുവയസ്സുമുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള പത്ത് കുട്ടികളുമുണ്ട്.
പൂന്തുറയിൽ നിന്ന് മൽസ്യ തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ കച്ചവടം നിരോധിച്ചപ്പോൾ തിരുവല്ലം, ബൈപ്പാസ് ജംക്ഷൻ,പാച്ചല്ലൂർ, വണ്ടിത്തടം തുടങ്ങിയ ഭാഗങ്ങളിൽ കച്ചവടത്തിനായി എത്തിയതായാണ് വിവരം. അതിനാൽ ഈ ഭാഗങ്ങളിലുള്ളവരും ഇവരിൽ നിന്ന് മൽസ്യം വാങ്ങിയവരും ജാഗ്രത പാലിക്കണം. കൃത്യമായി സാമൂഹ്യ അകലം പാലിക്കണം, ലോക്ക് ഡൗൺ കാലയളവിൽ വീടുകളിൽ തന്നെ തുടരണം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കൂടാതെ പുല്ലുവിളയിലെ ചെമ്പകരാമൻതുറയിൽ 38 വയസുള്ള മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അതും യാത്ര ചരിത്രം ഇല്ലാത്ത വ്യക്തി തന്നെയാണ്. ഇതും ആശങ്ക ഉളവാക്കുന്നതാണ്.