പൂന്തുറ സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് സന്ദർശനം നടത്തിയ ആരോഗ്യ പ്രവർത്തകയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.


Spread the love

കേരളത്തിൽ സൂപ്പർ സ്‌പ്രെഡ്‌ നടന്ന പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ പ്രതിഷേധത്തെ കുറച്ച് വാർത്തകൾ വന്നതിനു പിന്നാലെ പ്രദേശത്ത് സന്ദർശനം നടത്തിയ ആരോഗ്യ പ്രവർത്തകയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് പടർന്ന് പിടിച്ച സ്ഥലം എന്ന നിലയിൽ ആണ് ആരോഗ്യ പ്രവർത്തകർ ഈ മേഖലയിൽ എത്തി ചേർന്നത്. എന്നാൽ , ഇവരെ പൂന്തുറയിലേക്ക് കടത്തി വിടില്ല എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ കോവിഡ് സുരക്ഷ ചട്ടങ്ങളൊന്നും പാലിക്കാതെ, മാസ്കുകൾ ഉപയോഗിക്കാതെ ഓടി എത്തി കാർ ആക്രമിക്കുക ആയായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം ഒന്ന് അവസരോചിതമല്ല എന്ന് ഡ്രൈവർ പറഞ്ഞതോടെ നാട്ടുകാരിൽ ചിലർ കാറിന് ഉള്ളിലേക്ക് തല ഇട്ട് മന: പൂർവ്വം ആരോഗ്യ പ്രവർത്തകർക്കു നേരെ ചുമക്കുക ആയിരുന്നു.

എന്ത് കാരണത്തിന്റെ പിൻബലത്തിൽ ആയാലും ഈ സാഹചര്യത്തിൽ ഇത്തരം ഒരു പ്രതിഷേധം നടത്തിയത് ഏറെ വിഷമിപ്പിച്ചു എന്ന് കുറിപ്പിൽ എടുത്തു പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പൂന്തുറയിലാണ്. കഴിഞ്ഞ ദിവസം പൂന്തുറയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 500 സാമ്പിളുകളിൽ 115 പോസിറ്റീസ് കേസുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് ഒരു ലക്ഷത്തിലേറെ മാസ്കുകൾ പൂന്തുറ മത്സ്യ തൊഴിലാളികൾക്ക് വിതരണം ചെയ്തു എങ്കിലും ആരും തന്നെ കോവിഡ് സുരക്ഷ സംവിധാനങ്ങളൊന്നും പാലിച്ചില്ല. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്ന് ഉന്നയിച്ചാണ് പൂന്തുറ നിവാസികൾ ഇത്തരത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. എന്നിരുന്നാലും “സൂപ്പർ സ്പ്രെഡ് ” നടന്നു എന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച ഈ മേഖലയിൽ നടന്ന നാടകീയമായ സംഭവം ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നും ആരോഗ്യ പ്രവർത്തകയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ആശങ്കയിലും ആശ്വാസം; 
ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി 
നിരക്ക് 5 ലക്ഷം കവിഞ്ഞു
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/tvm-lock-down/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close