ഉരുളൻ കിഴങ്ങ് കൊണ്ട് ഒരു നാല് മണി പലഹാരം.


Spread the love

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ്. ഈ ഉരുളൻ കിഴങ്ങ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ, കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടുന്ന ഒരു നാല് മണി പലഹാരം തയ്യാർ ആക്കി നോക്കിയാലോ.

ആവശ്യമുള്ള സാധനങ്ങൾ.

ഉരുളൻ കിഴങ്ങ്: 3 എണ്ണം
അരി പൊടി: 100 ഗ്രാം
എണ്ണ: ആവശ്യത്തിന്
വെളുത്തുള്ളി: 7 അല്ലി ചതച്ചത്
ചില്ലി ഫ്ലേക്സ്: 1 ½tsp
കോൺ ഫ്ളവർ: 3 tsp
വെള്ളം: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാർ ആക്കുന്ന വിധം.

ആദ്യമായി 3 ഉരുളൻ കിഴങ്ങു, തൊലി കളഞ്ഞതിനു ശേഷം നന്നായി പുഴുങ്ങി എടുക്കുക. പെട്ടന്ന് വെന്ത് കിട്ടുവാൻ വേണമെങ്കിൽ കഷ്ണങ്ങൾ ആക്കി പുഴുങ്ങി എടുക്കാവുന്നത് ആണ്. ശേഷം ഒരു പാൻ എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ചതയ്ച്ചു വെച്ചരിക്കുന്ന വെളുത്തുള്ളി ചേർത്ത് നല്ലത് പോലെ മൂപ്പിച്ചു എടുക്കുക. ശേഷം ഇതിലേക്ക് 1 ½ tsp ചില്ലി ഫ്ലേക്സ് (തരി ആയി പൊടിച്ച വറ്റൽ മുളക്) ചേർത്ത് കൊടുക്കുക. നല്ലത് പോലെ ഇളക്കി യോജിപ്പിച്ച ശേഷം പാനിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിച്ചു, ശേഷം 1 tsp ഉപ്പ് കൂടി ഇട്ട് മിശ്രിതം തിളപ്പിച്ച്‌ എടുക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് 100 ഗ്രാം അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ചു, അരിപ്പൊടി കട്ട പിടിക്കാതെ നല്ലത് പോലെ ഉടച്ചു, ഇളക്കി യോജിപ്പിക്കുക. 4 മുതൽ 5 മിനുട്ട് വരെ തുടർച്ചയായി ഇളക്കി, മിശ്രിതം കുഴമ്പ് പരുവം ആകുമ്പോൾ തീ ഓഫ്‌ ചെയ്യാവുന്നത് ആണ്.

അടുത്തതായി പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ഒരു പാത്രത്തിലേക്ക് മാറ്റി നല്ലത് പോലെ കൈ കൊണ്ട് ഉടച്ചു എടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ തയ്യാർ ആക്കി വെച്ചിരിക്കുന്ന അരിപ്പൊടിയുടെ മിശ്രിതം ചേർത്ത്, 3tsp കോൺ ഫ്ളവർ കൂടി ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് കുഴച്ചു എടുക്കുക. ഈ സമയം രുചിച്ചു നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി ഉപ്പ് ചേർക്കാവുന്നതാണ്. ചേരുവകൾ എല്ലാം നല്ലത് പോലെ കുഴച്ചു യോജിപ്പിച്ചു എടുക്കുക.

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ചു ചൂടായതിന് ശേഷം, വറുത്തു എടുക്കുവാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം, തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിൽ നിന്നും അല്പം കയ്യിൽ എടുത്ത്, ഒരു കുഞ്ഞു ബോൾ രൂപത്തിൽ ഉരുട്ടി എടുക്കുക (ഇഷ്ടാനുസരണം വട്ടത്തിൽ കട്ട്‌ലറ്റ് പോലെ കൈ ഉപയോഗിച്ച് രൂപപ്പെടുത്തി എടുക്കാവുന്നതും ആണ്). ഈ സമയം മിശ്രിതം കയ്യിൽ ഒട്ടി പിടിക്കുന്നത് തടയുവാൻ, ആവശ്യമെങ്കിൽ കയ്യിൽ കുറച്ചു എണ്ണ തടവാം. ഇതിനു ശേഷം ഓരോ ബോളും
എണ്ണയിലേക്ക് ഇട്ട് നല്ലത് പോലെ വറുത്തു കോരാവുന്നതാണ്. ചായയോട് ഒപ്പവും, അല്ലാതെയും എല്ലാം കഴിക്കുവാൻ കഴിയുന്ന, രുചികരമായ നാല് മണി പലഹാരം തയ്യാർ.

ബ്രെഡ് പിസ്സ വെറും 10 മിനിറ്റില്‍ വീട്ടില്‍  ഉണ്ടാക്കാം

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: http://bit.ly/3qKLVbK


Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close