പ്രശസ്ത എൻകൗണ്ടറിസ്റ്റിൽ നിന്നും, പ്രദീപ്‌ ശർമ എൻ. ഐ. എ കസ്റ്റഡിയിൽ


Spread the love

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ പോലീസ് എൻകൗണ്ടറിസ്റ്റുകളുടെ പട്ടികയെടുത്താൽ അതിൽ മുൻധാരയിൽ നിൽക്കുന്ന ഒരാളായിരിക്കും മുംബൈ പോലീസ് എൻകൗണ്ടറിസ്റ്റാ യിരുന്ന പ്രദീപ്‌ ശർമ. ഇദ്ദേഹം നടത്തിയ എൻകൗണ്ടറുകളാണ് ഇദ്ദേഹത്തെ പ്രശസ്തനാ ക്കിയത്. ഏകദേശം 312 ഓളം ക്രിമിനലുകളുടെ കൊലപാതകങ്ങളിൽ ഔദ്യോഗികമായി പ്രദീപ് ശർമ്മ ഇതുവരെ പങ്കാളി യായിട്ടുണ്ട്. ഇന്ത്യയിലെ അധോലോക കേന്ദ്രമായ മുംബൈയിൽ, ക്രിമിനലുകൾക്കെതിരെ ശക്തമായി നിന്ന പ്രദീപ്‌ ശർമ്മ, പോലീസിനിടയിലെ ഒരു ക്രിമിനലായിരുന്നു എന്നു വേണമെങ്കിൽ പറയാം. അതായത് , പോലീസിനുള്ളിൽ നിന്നു കൊണ്ടു തന്നെ ക്രിമിനലുകളുമായി ഡീൽ ഉറപ്പിച്ചു, അവരുടെ എതിർ ടീമിലെ ആൾക്കാരെ മാത്രം എൻകൗണ്ടർ എന്ന പേരിൽ കൊല്ലുന്നു. അതുവഴി മറു പുറത്തുള്ള ഗ്യാങ്ങിൽ നിന്നും പാരിതോഷികങ്ങൾ സ്വന്തമാ ക്കുന്നു. ചുരുക്കി പറഞ്ഞാൽ, ‘ഒരു ചോട്ടാ പോലീസ് ക്രിമിനൽ’ – അതായിരുന്നു പ്രദീപ് ശർമ എന്ന പ്രസിദ്ധനാ യിരുന്ന മുംബൈ പോലീസ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്. അതുകൊണ്ടുതന്നെയാണ് ചില പത്രമാധ്യമങ്ങൾ ഇദ്ദേഹത്തിന് , “ഡേർട്ടി ഹാരി” (Dirty Haari) എന്ന വിളിപ്പേര് നൽകിയതും.

1962 മെയ്‌ 1 ന്, ഒരു തൊഴിലാളി ദിനത്തിൽ, ഉത്തർ പ്രദേശിലെ മധുരയിലായിരുന്നു പ്രദീപ്‌ ശർമ്മയുടെ ജനനം. അച്ഛൻ മഹാരാഷ്ട്രയിൽ ഒരു കോളേജ് അദ്ധ്യാപക നായിരുന്നു. അതിനാൽ പിന്നീട് അവർ മഹാരാഷ്ട്രയിലേക്ക് മാറി. പഠനത്തിൽ നല്ല മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു പ്രദീപ്‌ ശർമ്മ. ഫിസിക്സിൽ ബിരുദാനന്ദര ബിരുദം നേടി പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട്, 1986 ൽ സബ് ഇൻസ്‌പെക്ടർ ആയി പോലീസ് ഉദ്യോഗത്തിൽ പ്രവേശിക്കുകയായിരുന്നു. ജോലിയിലുള്ള അദ്ദേഹത്തിന്റെ പ്രകടന മികവ്, വളരെ പെട്ടന്നുതന്നെ സ്ഥാനക്കയറ്റങ്ങൾ സമ്മാനിച്ചു. ഒടുവിൽ, മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജൻസ് സീനിയർ പദവിയിലേക്ക് ഉയർത്തപ്പെട്ടു. തന്റെ 25 വർഷത്തെ ഔദ്യോഗിക കാലയളവിൽ അദ്ദേഹം തീവ്രവാദികളുടെയുൾപ്പെടെ 312 എൻകൗണ്ടറുകളുടെ ഭാഗമായി.

തന്റെ കരിയറിൽ നടത്തിയ എൻകൗണ്ടറുകൾ അദ്ദേഹത്തെ പെട്ടന്ന് പ്രശസ്തനാക്കി. എന്നാൽ പിന്നീട് ,ഇദ്ദേഹം തന്റെ ഉദ്യമങ്ങൾ ശരിയായ രീതിയിലല്ല നടത്തിയിരുന്നതെന്ന് അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു. അതായത്, അധോലോക കേന്ദ്രമായ മുംബൈയിൽ, ക്രിമിനലുകളെ അമർച്ച ചെയ്യുവാൻ പോലീസ് എൻകൗണ്ടറുകൾക്ക് അനുമതി നൽകിയപ്പോൾ, ആ അവസരം മുതലെടുക്കുവാനായിരുന്നു പ്രദീപ്‌ ശർമ ശ്രമിച്ചിരുന്നത്. പല ചേരികളായി തിരിഞ്ഞിരുന്ന മുംബൈ അധോലോകത്തിലെ ക്രിമിനലുകളുടെ കൂടെ കൂടി, അവരിൽ നിന്നും പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ട്, ഇയാൾ അവരുടെ എതിരാളികളെ എൻകൗണ്ടറുകളിൽ വകവരുത്തി സഹായിച്ചു എന്ന് പോലീസ് കണ്ടെത്തി. മുബൈ അധോലോക നായകനായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ കൂടെ കൂടി അവരുടെ ശത്രുപക്ഷ ഗ്യാങ് ആയിരുന്ന ചോട്ടാ രാജന്റെ സംഘത്തിൽപെട്ട ആളുകളെ വക വരുത്തുവാൻ പ്രദീപ് ശർമ്മ മുൻകൈയെടുത്തു. ദാവൂദ് ഇബ്രാഹിമിനെയും, അദ്ദേഹത്തിന്റെ ഗ്യാങിനെയും നിരീക്ഷിച്ചു വന്ന ഇന്റലിജിൻസ് ബ്യൂറോ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും, അത് വഴി ദാവൂദ് ഇബ്രാഹിമും, ചോട്ടാ ഷക്കീലുമായുള്ള ഒരു ഫോൺ സംഭാഷണ ശകലം വഴി ഇവർക്ക് പ്രദീപ്‌ ശർമ്മയുമായുള്ള ബന്ധത്തെ ക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്റലിജിൻസ് ബ്യൂറോയ്ക്ക് ലഭിക്കുകയും ആയിരുന്നു. പിന്നീട് ഐ. ബി ഇയാൾക്കെതിരെ രഹസ്യാന്വേഷണം നടത്തി. അന്നത്തെ ക്രൈം ബ്രാഞ്ച് ഓഫീസർ ,ദേവൻ ഭാരതിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ ഫോൺ സംഭാഷണങ്ങളും, വരുമാനത്തിൽ കവിഞ്ഞ സ്വത്ത്‌ വിവര പട്ടികയും, സാമ്പത്തിക നിക്ഷേപങ്ങളുമെല്ലാം കണ്ടെത്തുകയും, അതെ തുടർന്ന് കുറ്റാരോപിതനായ ഇയാളെ , 2008 ഓഗസ്റ്റ് 31 ന് ജോലിയിൽ നിന്നും ഡിസ്മിസ്സ് ചെയ്യുകയും ചെയ്തു. എന്നാൽ അത് ചോട്ടാ രാജനും കൂട്ടരും തന്നെ പ്രതിയാക്കുവാൻ വേണ്ടി, തനിക്കെതിരെ മെനഞ്ഞെടുത്ത പദ്ധതി യായിരുന്നു എന്നാണ് പ്രദീപ്‌ ശർമ്മ വാദിച്ചിരുന്നത്.

പിന്നീട് ഈ കേസിനെക്കുറിച്ച് സംസ്ഥാന ജസ്റ്റിസ് കമ്മീഷൻ അന്വേഷിക്കുകയും, ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ ശരി യായിരുന്നില്ല എന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്ന്, പ്രദീപ്‌ ശർമ്മയെ 2009 മെയ്‌ 7 ന് , വീണ്ടും മുംബൈ പോലീസിലേക്ക് തിരിച്ചെ ടുക്കുകയും, പിന്നീട് സ്പെഷ്യൽ ഫോഴ്‌സിൽ നിന്നും ‘താനെ’ പോലീസ് കമ്മീഷ്ണർ ഓഫീസിലേക്ക് നീക്കം ചെയ്യുകയും ചെയ്തു. ശേഷം 2017 ഓഗസ്റ്റ് 16 ന്, ഇയാൾ കുറ്റ വിമുക്തനാണെ ന്ന് കോടതി വിധിച്ചു .ശേഷം, തന്റെ 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവിൽ ,2019 ൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചു. പിന്നീട് മഹാരാഷ്ട്ര ശിവസേന പാർട്ടിയിൽ അംഗത്വം എടുക്കുകയും 2019- ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തെങ്കിലും പരാജയപ്പെട്ടു.

ഇപ്പോൾ വീണ്ടും മുൻ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ്‌ ശർമ്മ പത്ര മാധ്യമങ്ങളിൽ ശ്രദ്ധേയനാകുകയാണ്. അന്ധേരിയിൽ, പ്രമുഖ വ്യവയാസി, മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ കാർ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാ ണ് ഇപ്പോൾ പ്രദീപ്‌ ശർമ എൻ. ഐ. എ കസ്റ്റഡിയിലാ യിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 26- നായിരുന്നു, മുകേഷ് അമ്പാനിയുടെ അന്ധേരിയിലെ ‘ആന്റില’ എന്ന വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ കാറും, കൂടാതെ മുകേഷ് അംബാനിയെയും, ഭാര്യ നിദ അംബാനിയെയും അഭിസംബോധന ചെയ്ത ഒരു ഭീഷണി കത്തും ലഭിച്ചത്. പിന്നീട് ഈ കാറിന്റെ യഥാർത്ഥ ഉടമസ്ഥനാ യിരുന്ന, മാൻസുഖ് ഹിരൺ എന്നയാൾ മരണപ്പെട്ടതായി കണ്ടെത്തി. ഇപ്പോൾ ഈ കേസിൽ പ്രദീപ്‌ ശർമ്മ അറസ്റ്റിലായിരിക്കയാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും എൻ.ഐ. എ പുറത്ത് വിട്ടിട്ടില്ല. ഇദ്ദേഹം ഈ കേസിൽ പ്രതിയാണോ, അതോ തെറ്റിദ്ധാരണയുടെ പുറത്താണോ എൻ.ഐ. എ സംഘം ഇയാളെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്നുള്ള സംശയങ്ങൾ നിലവിൽ ചോദ്യചിഹ്നമായിതന്നെ തുടരുകയാണ്.

Read more:https://exposekerala.com/vijay-salaskar/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close