സൗദിയില്‍ സ്വദേശിവല്‍ക്കരണം… മലയാളി നഴ്‌സ്മാര്‍ക്ക് വന്‍ തിരിച്ചടി


Spread the love

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ മലയാളി നഴ്‌സുമാരാണ് കൂട്ടപിരിച്ചുവിടല്‍ ഭീക്ഷണിയില്‍ എത്തിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്’ എന്നു രേഖപ്പെടുത്തണം എന്നതാണ് പുതിയ നിയമം.
ഇത് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ പെര്‍മിറ്റ് പുതുക്കി നല്‍കാനാകൂ. ഈ നിയമ ഭേദഗതിയാണ് മലയാളി നഴ്‌സുമാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നിതാഖാത് ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നിയമം. 2005നു മുമ്ബു പരീക്ഷ പാസായ നഴ്‌സുമാരേയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഇവരെ പിരിച്ചുവിടാനാണ് സാധ്യത. അതേസമയം, ആശങ്ക ചൂണ്ടിക്കാട്ടി മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close