ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്തി… ആറ് കോടി നേടിയത് രത്‌നാകരന്‍ പിള്ള


Spread the love

ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം കിളിമാനൂര്‍ ഗരൂരിലെ ബി രത്‌നാകരന്‍ പിള്ളയ്ക്ക്. ആറ് കോടി രൂപയാണ് സമ്മാന തുക. നഗരൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗംകൂടിയായ ബി രത്‌നാകരന്‍ പിള്ളയ്ക്ക് എല്‍ഇ 261550 എന്ന നമ്ബരിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐയുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു. ഇരുപത് ദിവസം മുന്‍പ് തുമ്‌ബോട് കൃഷ്ണന്‍കുന്നിനു സമീപത്ത് വച്ച് മുച്ചക്ര സൈക്കിളില്‍ വന്ന വിതരണക്കാരനില്‍ നിന്നാണ് രത്‌നാകരന്‍ പിള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ബേബിയാണ് രത്‌നാകരന്‍ പിള്ളയുടെ ഭാര്യ. ഷിബു, രാജേഷ്, രാജീവ്, രാജി, രജീഷ് എന്നിവരാണു മക്കള്‍. പ്രതീക്ഷിക്കാതെ വന്ന ഭാഗ്യത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് വീട്ടുകാര്‍. കൃഷ്ണന്‍കുന്നില്‍ കൃഷ്ണ സോമില്‍ എന്ന പേരില്‍ ഒരു തടിമില്ല് നടത്തിയാണ് ഇദ്ദേഹം ഉപജീവനം നടത്തുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close