കേരളത്തിനു കൈത്താങ്ങുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍


Spread the love

പ്രളയ ദുരിതത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായം നല്‍കാന്‍ സംസ്ഥാനത്തെ പതിനായിരത്തോളം സ്വകാര്യ ബസുകള്‍ ഒരു ദിവസം കാരുണ്യയാത്ര നടത്താന്‍ ഒരുങ്ങുകയാണ്. തൃശൂരില്‍ ചേര്‍ന്ന കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ യോഗമാണ് ഈ തീരുമാനമെടുത്തത്. സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യേണ്ടത് തങ്ങളുടെ കടമയാണന്നെന്ന് യോഗത്തില്‍ ബസ്സുടമകള്‍ പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിക്ക് സൗകര്യപ്രദമാകുന്ന ദിവസം തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് സംസ്ഥാനഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം. കാസര്‍കോഡ്, കണ്ണൂര്‍ എന്നീ രണ്ടു ജില്ലകളില്‍ ആഗസ്റ്റ് 30 നും, ബാക്കിയുള്ള 12 ജില്ലകളില്‍ സെപ്തംബര്‍ മൂന്നിനുമാണ് യാത്ര നടത്തുന്നത്. അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കിയും, സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാരുണ്യ യാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും പരമാവധി തുക സ്വരൂപിക്കുന്നതിന് സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close