ചപ്പാത്തി നിർമ്മാണത്തിലൂടെ സമ്പാദിക്കാം


Spread the love

വീട്ടിൽ ഇരിക്കുന്നവർക്കും, സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് താൽപര്യമുള്ളവർക്കും വീട്ടിൽ തന്നെ തുടങ്ങാവുന്ന സംരംഭമാണ് ചപ്പാത്തി നിർമ്മാണം. സംരംഭം വീട്ടിൽ തന്നെ തുടങ്ങുകയാണെങ്കിൽ ചിലവ് പരമാവധി കുറയ്ക്കാം. ചിലവ് എത്ര കുറയുന്നോ അത്രയും ലാഭം കൂടും. നഷ്ടം സംഭവിച്ചാൽ അതിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും. ഏതൊരു സംരംഭമാണെങ്കിലും ആദ്യം ചെറിയ തോതിൽ ആരംഭിക്കുന്നതാണ് ഉത്തമം. വലിയ തോതിൽ ഈ സംരംഭം തുടങ്ങണമെങ്കിൽ ഇതിനായി ഏകദേശം 3 ലക്ഷം രൂപ മൂലധനം യന്ത്രങ്ങളും മറ്റും വാങ്ങാൻവേണ്ടി വരും.

ഇങ്ങനെ ഉള്ള സംരംഭങ്ങൾക്ക് വായ്‌പ്പാ സൗകര്യങ്ങൾ ഉള്ളതിനാൽ മൂലധനം ഇല്ലാത്തവർ വിഷമിക്കേണ്ട കാര്യമില്ല.
പുതിയ സംരംഭം തുടങ്ങുന്നതിന് വായ്‌പ സൗകര്യങ്ങൾ ഏറെയുണ്ട്. അതിൽ സഹായകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGP). ഇത് പ്രകാരം മുടക്കു മുതലിന്റെ 95% വരെ വായ്പ ലഭിക്കും. അതിൽ 35% സബ്‌സിഡി കഴിച്ച് ബാക്കി തുക തിരിച്ച് അടച്ചാൽ മതിയാകും. ഈ പദ്ധതിയിൽ നിന്ന് വായ്പ്പയെടുക്കുന്നതിനു വരുമാനപരിധി ബാധകമല്ല. ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതാണ്. കൂടാതെ കേരള ഗവണ്മെന്റ് വനിതകൾക്കായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ശരണ്യ എന്ന വായ്‌പ്പാ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 50000 രൂപ വരെ വായ്‌പ്പ 50% സബ്സിഡിയോടുകൂടി ലഭിക്കും. അതായത് 50000 രൂപ വായ്‌പ്പ എടുക്കുകയാണെങ്കിൽ തിരിച്ച് 25000 രൂപ അടച്ചാൽ മതിയാകും. ഇതുപോലുള്ള കൂടുതൽ തുക കിട്ടുന്ന പദ്ധതികൾ ഇനിയും ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മായി ബന്ധപ്പെടുക.

സെമി ഓട്ടോമാറ്റിക്ക് മെഷീൻ ഉപയോഗിച്ചും, ഫുള്ളി ഓട്ടോമാറ്റിക്ക് മെഷീൻ ഉപയോഗിച്ചും ഈ സംരംഭം ആരംഭിക്കാം. സെമി ഓട്ടോമാറ്റിക്ക് മെഷീൻ ആകുമ്പോൾ ഒന്നര ലക്ഷത്തിന് മുകളിലും, ഫുള്ളി ഓട്ടോമാറ്റിക്ക് മെഷീനുകൾ ആകുമ്പോൾ 3 ലക്ഷത്തിന് മുകളിലുമാണ് വിലകൾ വരുന്നത്. ഒരു മണിക്കൂറിൽ1000 മുതൽ 2000 ചപ്പാത്തി വരെ ഇത്തരം മെഷീനുകൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒരാൾ കൂടി സഹായത്തിനു ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ ബിസിനസ്സ് തുടങ്ങാം. തൊഴിലാളികളുടെ ലഭ്യത കുറവുമൂലം ഹോട്ടലുകൾ, രാത്രികാല തട്ടുകടകളും ഇത്തരം ബിസിനസ്സ്കാരെ ആശ്രയിക്കുന്നു. കൂടാതെ ചെറിയ മുറി വാടകയ്ക്ക് എടുത്തോ വൈകുന്നേരങ്ങളിൽ വാഹനത്തിലോ വയ്ച്ചു നേരിട്ടും വിൽപന നടത്താവുന്നതാണ്. ഒരു ലഘു വ്യവസായമെന്ന രീതിയിൽ എളുപ്പത്തിൽ ആരംഭിക്കാവുന്ന ബിസിനസ്സാണിത്. നിലവിൽ നിരവധി പേർ ഇത്തരം ബിസിനസുകൾ ചെയ്യുന്നുണ്ട്. ഈ സംരംഭത്തിന്റെ പ്രധാന ചിലവ് എന്ന് പറയുന്നത് മെഷീനുകൾ വാങ്ങുന്നതാണ്.

മൂലധനം

ചപ്പാത്തിക്ക് ആവശ്യമായ മാവ് കുഴയ്ക്കുന്നതിന് മിക്സിംഗ് മെഷീന്‍, ചപ്പാത്തി മേക്കിങ് മെഷീൻ, സീലിംഗ് മെഷീന്‍ തുടങ്ങി പാക്കിംഗ് കവറുകൾ എന്നിവക്കായി ഏകദേശം 1.5 ലക്ഷം മുതൽ 3 ലക്ഷം വരെ ചിലവ് ഉണ്ട്.

പ്രതിദിനം ശരാശരി 1000 മുതൽ 1500 വരെ ചപ്പാത്തികള്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു യൂണിറ്റിന് എല്ലാ ചിലവുകളും കഴിഞ്ഞ് 50,000 രൂപയോളം ലാഭമുണ്ടാക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* വൃത്തിയുള്ള പാക്കിങ്ങില്‍ ബ്രാന്‍ഡ് നെയിമോടുകൂടി വിപണനം നടത്തുക.

*F.S.S.A.I, G.S.T പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.

*മുന്‍‌കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കുക.

*ഓർഡറുകൾ കൂടുന്നതിനനുസരിച്ചു ബിസിനസ്സ് വിപുലീകരിക്കാം.

*വിതരണത്തില്‍ കൃത്യത പാലിക്കുക.

* ഉൽപ്പന്നത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുക.

*പോരായ്മകള്‍ യഥാകാലം പരിഹരിക്കുക.

*കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇതുപോലുള്ള മറ്റൊരു സംരംഭത്തെ കുറിച്ച് അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു.വീട്ടിൽ വളരെ എളുപ്പം തുടങ്ങാവുന്ന ബിസിനസ്സ്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close