നിപയെ പേടിച്ച് പി എസ് സി പരീക്ഷ മാറ്റിവെച്ചു… എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റിവയ്ക്കുന്നില്ല


Spread the love

നിപ വൈറസ് ബാധയെ തുടര്‍ന്ന് ശനിയാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയാണ് മാറ്റിവെച്ചത്. സാധാരണകേരളത്തില്‍ എന്ത് പ്രശ്‌നം നടന്നാലും പി എസ് സി മാത്രം തീരുമാനം മാറ്റില്ല. സംസ്ഥാനത്ത് വാഹനങ്ങള്‍ തടഞ്ഞും വാഹനങ്ങള്‍ കത്തിച്ചും വിവിധ പാര്‍ട്ടികള്‍ അവര്‍ക്ക് തോന്നും വിധം ഹര്‍ത്താലുകള്‍ നടത്തും. ഹര്‍ത്താല്‍ ദിവസം പാര്‍ട്ടിക്കാര്‍ നടത്തുന്ന പ്രകടനങ്ങള്‍ കാണുമ്പോള്‍തന്നെ അറിയാം ഇത് അവര്‍ക്ക് ആഘോഷമാണെന്ന്. എന്നാല്‍ ഇതില്‍ കുടുങ്ങി വലിയ പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന എത്ര സാധാരണക്കാര്‍ ഉണ്ടെന്ന് ഇവര്‍ ആലോചിച്ചിട്ടുണ്ടോ. ഹര്‍ത്താല്‍ ദിവസം പി എസ് സി പരീക്ഷ ഉണ്ടെങ്കില്‍ പി എസ് സി ഓഫീസ് അറിയിക്കും പി എസ് സി പരീക്ഷകളില്‍ മാറ്റമില്ല. എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം. വാഹനങ്ങള്‍ ഓടാതെ എങ്ങനെ പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ എത്തും. സാധാരണ കുട്ടികള്‍ പരീക്ഷ എഴുതി വിജയിച്ച് ഉന്നത സ്ഥാനങ്ങളില്‍ എത്തണ്ടായെന്നാണോ? ഹര്‍ത്താല്‍ ദിവസം പരീക്ഷയുണ്ടെങ്കില്‍ ആരുടെയെങ്കിലും സഹായത്തോടെ വാഹനത്തില്‍യാത്ര പുറപ്പെട്ടാലോ റോഡില്‍ തടയാനും തെറിവിളിക്കാനും കുറെ പേര്‍ വേറെ. ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പി എസ് സി പരീക്ഷ ഹര്‍ത്താല്‍ ദിവസം ഉണ്ടെങ്കില്‍ മാറ്റിവയ്ക്കുന്നില്ല. ഏത് പാര്‍ട്ടിയുടെ ഹര്‍ത്താലാണ് നടക്കുന്നതെങ്കിലും പരീക്ഷ എഴുതുന്നത് രാജ്യത്ത് ജീവിക്കുന്നവരല്ലേ. അല്ലാതെ അന്യഗ്രഹ ജീവികളല്ലല്ലോ. ഉദ്യോഗാര്‍ത്ഥികളുടെഎത്രദിവസത്തെ പ്രയത്‌നമാണ് ഒരു ഹര്‍ത്താലുകൊണ്ട് പൊലിയുന്നത്. ഇത് ആധികൃതര്‍ ആലോചിക്കുന്നുണ്ടോ? ഇപ്പോളിതാ നിപ്പയെ പേടിച്ച് പരീക്ഷ മാറ്റിവച്ചിരിക്കുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close