പൊതു സ്ഥലങ്ങളിലെ പുകവലി ശിക്ഷാർഹമാണ്.


Spread the love

പൊതുസ്ഥലങ്ങളിലുള്ള പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല സഹജീവികളുടെ കൂടി ആരോഗ്യത്തെ ഹനിക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപനയും നിയമംമൂലം നിയന്ത്രിച്ചിരിക്കുന്ന രാജ്യമാണ് നമ്മുടേത്. 2003ലെ സിഗരറ്റിന്റെയും, മറ്റു പുകയില ഉൽപ്പന്നങ്ങളുടെയും പരസ്യം ചെയ്യൽ നിരോധനവും, വ്യാപാരവും നിയന്ത്രിക്കൽ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പുകവലി പൊതുസ്ഥലങ്ങളിൽ നിരോധിച്ചിട്ടുണ്ട്. നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 18 വയസ്സ് പുർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും, വിൽപ്പന പരസ്യം ചെയ്യുന്നതും മാത്രവുമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 150 മീറ്റർ ചുറ്റളവിൽ അത്തരം ഉൽപന്നങ്ങളുടെ വിൽപനയും പരസ്യം ചെയ്യലും ശിക്ഷാർഹമായ കുറ്റവുമാണ്.

പൊതുജനങ്ങൾക്ക് പ്രവേശനം സാധ്യമായ ഏതു സ്ഥലവും പൊതുസ്ഥലം എന്നതിന്റെ നിർവചനത്തിൽവരും. ഓഡിറ്റോറിയം, ആശുപത്രി, റെയിൽവേ വിശ്രമകേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകളും പൊതു ഭക്ഷ്യകേന്ദ്രങ്ങളും, പൊതു ഓഫീസുകൾ, കോടതി കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ബസ്, ട്രെയിൻ, പൊതു ഗതാഗത മാർഗ്ഗങ്ങൾ, ജോലി സ്ഥലങ്ങൾ, വ്യാപാര സമുച്ചയങ്ങൾ, സിനിമ ഹോളുകൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദനീയമായ പൊതുസ്ഥലങ്ങളാണ്. എന്നാൽ നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ പുകവലി അനുവദനീയമായ സ്ഥലങ്ങളും പൊതുജന സാന്നിദ്ധ്യമില്ലാത്ത തുറസ്സായ സ്ഥലങ്ങളും പുകവലി നിരോധിത സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നില്ല.

പൊതുസ്ഥലങ്ങളുടെയോ പൊതു സ്ഥാപനങ്ങളുടെയോ നടത്തിപ്പുകാരും ചുമതലപ്പെട്ടവരും ഇത്തരത്തിൽ പുകവലി നിരോധനം ഉറപ്പുവരുത്താൻ ബാദ്ധ്യസ്ഥരാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധന ബോർഡുകൾ സ്ഥാപിക്കുവാനും ഇവർക്ക് ബാധ്യതയുണ്ട്. നിയമത്തിൽ പുകവലി അനുവദനീയമായ സ്ഥലങ്ങൾ (smoking area)എങ്ങനെ സജ്ജീകരിക്കണം എന്ന് അനുശാസിക്കുന്നുണ്ട്. പുകവലി അനുവദനീയ സ്ഥലങ്ങൾ(smoking area)എന്ന് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ച് നാലുഭാഗത്തും ഭിത്തി പണിത് വേർതിരിച്ച ഇത്തരം സ്ഥലങ്ങളിൽ സാധാരണയായി അടഞ്ഞുകിടക്കുന്ന സ്വയംനിയന്ത്രിത വാതിലും, വായുസഞ്ചാരം പ്രാപ്യമാകുന്ന സാങ്കേതിക സംവിധാനങ്ങളും ഏർപ്പെടുത്താൻ നിയമം നിഷ്കർഷിക്കുന്നു. പൊതുസ്ഥലങ്ങളിലെ പുകവലിയും നിയമവിരുദ്ധമായ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

മനുഷ്യാവകാശ കമ്മീഷനെ കുറിച്ച് കൂടുതൽ വായ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
മനുഷ്യാവകാശ കമ്മീഷൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close