
ന്യുഡൽഹി : അപകടത്തിൽപ്പെട്ട വാഹനങ്ങൾക്കോ വ്യക്തികൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ പ്രസ്തുത വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ ആ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് അഥവാ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കൂടി ഉണ്ടായിരിക്കണമെന്നുള്ള ‘ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ. ആർ. ഡി. എ )’ യുടെ സർക്കുലറാണ് തെറ്റായി വ്യാഖ്യനിക്കപ്പെടുന്നത്.
ഒരു വാഹനം ഇൻഷ്വർ ചെയ്യുവാൻ ഇത് വരെ ആവിശ്യമുണ്ടായിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളായിരുന്നു (ആർ. സി ബുക്ക് ).എന്നാൽ,
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഐ. ആർ. ഡി. എ ഓഗസ്റ്റ് 20 ന് പുറത്തിറക്കിയ സർക്കുലറിൽ ഇനി മുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് കൂടിയുണ്ടെങ്കിലേ വാഹനത്തിന് പുതിയ ഇൻഷുറൻസ് പോളിസി ലഭിക്കുകയുള്ളൂ. അതോടപ്പം നിലവിലുള്ള ഇൻഷുറൻസ് പുതുക്കണമെങ്കിലും ഈ സർക്കുലർ ബാധകമായിരിക്കും.

ഈ സർക്കുലറാണ് അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന് വേണ്ടി ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിന് അപകടസമയത്ത് വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് കൂടി വേണമെന്നുള്ള തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ വാഹനങ്ങളുടെ പുക പരിശോധന വേണ്ടരീതിയിൽ നടക്കുന്നില്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ടുള്ള എം. സി മേത്തയുടെ ഹർജിയിലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുപ്പിച്ചത്.ഈ ഉത്തരവ് പ്രകാരം ഇൻഷുറൻസ് പുതുക്കണമെങ്കിൽ രജിസ്ട്രേഷൻ രേഖകൾക്കൊപ്പം പുക പരിശോധന സർട്ടിഫിക്കേറ്റ് കൂടി വാഹനത്തിന്റെ ഉടമ ഹാജരാക്കണം.


പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹങ്ങൾക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നുള്ള പ്രചാരണം വാസ്തവ വിരുന്ധമാണെന്ന് കേരള മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

എന്നാൽ, കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ പുക പരിശോധിച്ച് മലിനീകരണ നിയന്ത്രണ പരിധിയിൽ അത് വരുന്നുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി വെക്കേണ്ടത് നിയമപരമായി ഒരു വാഹന ഉടമയുടെ ഉത്തരവാദിത്വം ആണെന്നും എം. വി. ഡി യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനെപ്പറ്റി ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് കേരള പോലീസും ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.