യുവാക്കളുടെ മനം കവരാൻ പുതിയ പൾസർ എൻ 160.


Spread the love

ബജാജ് ഓട്ടോ മോട്ടോർസ് അവരുടെ ഏറ്റവും പുതിയ മോട്ടോർബൈക്കായ എൻ 160 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഏകദേശം 1.28 ലക്ഷം രൂപയോളം എക്സ് ഷോറൂം വിലയുള്ള പുതിയ പൾസർ എൻ160 മോഡൽ എൻ 250 ഉണ്ടായിരുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാകും മത്സരിക്കുക. കഴിഞ്ഞ ബുധനാഴ്ചയാണ് ബജാജ്  വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. സിംഗിൾ ചാനൽ എബിഎസ് / ഡ്യുവൽ ചാനൽ എബിഎസ് എന്നിങ്ങനെ സജ്ജീകരിച്ചിട്ടുള്ള ബ്രേക്കിംഗ് സിസ്റ്റവും വാഹനത്തിന്റെ വേരിയന്റുകളിൽ ലഭ്യമാണ്. 16 പി.എസ് പവർ നൽകുന്ന 165 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. കൂടാതെ യുഎസ്ബി മൊബൈൽ ചാർജിംഗ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി തുടങ്ങിയ സവിശേഷതകകളും പുതിയ പൾസർ എൻ 160 ൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

രൂപകൽപ്പനയുടെ കാര്യത്തിൽ പുതിയ പൾസർ എൻ 160 മുമ്പുള്ള മോഡലായ പൾസർ N250 ന് സമാനമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരട്ട എൽ.ഇ.ഡി ഡി.ആർ.എല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഷാർപ്പ് ടാങ്ക് എക്‌സ്‌റ്റൻഷനുകൾ, എൻജിൻ സംരക്ഷണത്തിനുള്ള അണ്ടർബെല്ലി കൗൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നിവ മോട്ടോർബൈക്കിന്റെ ഭംഗിയെ വർദ്ധിപ്പിക്കുന്ന സവിശേഷതകളാണ്. പുതിയ എൻ 160 ന്റെ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റ് ബ്രൂക്ലിൻ ബ്ലാക്ക് എന്ന കളർ സ്കീമിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ സിംഗിൾ ചാനൽ എബിഎസ് വേരിയന്റുകൾ കരിബിയൻ ബ്ലൂ, റേസിംഗ് റെഡ്, ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നീ മൂന്ന് കളർ സ്കീമുകളിൽ ലഭ്യമാണ്.

ഇന്ത്യൻ നിരത്തുകളിൽ വർഷങ്ങളായി വിജയക്കൊടി  പാറിച്ചുകൊണ്ട് കുതിക്കുന്ന പൾസർബൈക്കുകളുടെ നിരയിൽ പുതിയൊരു അംഗം കൂടി എത്തുന്നത് ഏറെ ആകാംഷയോടെയാണ് വാഹനലോകം കാണുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഏറ്റവും ഉയർന്ന സിസിയിലുള്ള പൾസർ മോഡലായ പൾസർ 250 ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും മോട്ടോർബൈക്ക് വിദഗ്ധരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് അന്ന് വാഹനത്തിന് ലഭിച്ചത്. എൻ 250ക്ക് ലഭിച്ച അതേ പിന്തുണ പുതിയ എൻ 160ക്കും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

English summary :- bajaj auto launched new pulsar  n160.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close