
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ പ്രശസ്തമായി മാറിയതും ഇന്ത്യൻ വിപണിയിൽ ചരിത്രം സൃഷ്ടിച്ചതുമായ വാഹനമാണ് ജീപ്പ് കോമ്പസ് . വീണ്ടും ചരിത്രം സൃഷ്ടിക്കാനായി പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു. വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണ് ലക്ഷ്യമിട്ടാണ് കോംപസിന്റെ പുതിയ മാറ്റവുമായി കോംപസ് ലിമിറ്റഡ് പ്ലസിനെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 19-ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് അധികാരികൾ പറയുന്നത് . ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. എന്നാൽ ചൈന, മെക്സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്
കോംപസ് ടോപ് സ്പെക്കിന്റെ അടിസ്ഥാനമാക്കി പുതിയ ഫീച്ചേഴ്സ് ഉള്‍ക്കൊള്ളിച്ചാണ് ലിമിറ്റഡ് പ്ലസ് എത്തുന്നത്. എൻജിൻ വ്യതാസം വരുത്താതെ പനോരമിക് സണ്‍റൂഫ് , 18 ഇഞ്ച് അലോയി വീല്‍, 8.4 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ് എന്നിവയാണ് ലിമിറ്റഡ് പ്ലസിന്റെ പ്രധാന സവിശേഷതകള്‍. കൂടാതെ റെയിന്‍ സെന്‍സിങ് വൈപ്പറിനൊപ്പം ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്ട്ടണ് എയര്‍ബാഗ് സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തുന്നുമുണ്ട്.
1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 173 ബിഎച്ച് പി പവറും 350 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എന്ജിന് 163 ബിഎച്ച് പി പവറും 250 എന്‍ എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 21.94 ലക്ഷം രൂപ വിലയുള്ള കോംപസ് ടോപ് സ്പെക്കിനെക്കാള് ഒന്നര ലക്ഷം രൂപയോളം പുതിയ ലിമിറ്റഡ് പ്ലസിന് കൂടാനാണ് സാധ്യത.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര് പി എമ്മില്‍ 173 ബി എച്ച് പി പവറും 1750-2500 ആര് പി എമ്മില്‍ 350 എന്‍ എം ടോര്‍ക്കുമേകും എന്ജിന്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എ ബി എസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്കിയ നിരവധി പുരസ്കാരങ്ങൾ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണവും ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണവുമാണ് ലഭിച്ചത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2