പുതിയ പരീക്ഷണവുമായി ഇന്ത്യ എത്തുന്നു ; അപകട സാധ്യത മുന്നിൽ കണ്ടാൽ സ്വയം ബ്രേക്കിടുന്ന വാഹനവുമായി


Spread the love

ഡൽഹി: റോഡിൽ അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്ത്യയിലേക്കു എത്തുന്നതായി  റിപ്പോര്‍ട്ട്. വേഗത കുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന ബ്രേക്കിംങ് സിസ്റ്റം ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിൻ ഗഡ്ക‌രിയുടെ നേതൃത്വത്തിൽ വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കിയതായാണ് സൂചന.

ഒട്ടോണമസ് എമർജൻസി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആന്റി ലോക് ബ്രേക്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം.  റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം പേർ ആണ്  മരിക്കുന്നത്. രാജ്യത്തെ 80% അപകടങ്ങൾക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close